സൽമാൻ ഖാന്റെ പുതിയ ഗാനം 'ഡാൻസ് വിത്ത് മീ'യുടെ ടീസർ പുറത്തിറക്കി: കാത്തിരിപ്പോടെ ആരാധകർ
പുതിയ ഗാനത്തിൽ സൽമാൻ ഖാനും പാടുന്നുണ്ട്
28 Jan 2022 9:38 AM GMT
ഫിൽമി റിപ്പോർട്ടർ

സൽമാൻ ഖാൻ തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകിക്കൊണ്ട് എത്തിയിരിക്കുകയാണ്. തന്റെ പുതിയ നൃത്ത ഗണനത്തിന്റെ ടീസർ പുറത്തുവിട്ടു. "ഡാൻസ് വിത്ത് മി" എന്നാണ് ഈ നൃത്ത ഗാനത്തിന് പേരിട്ടിരിക്കുന്നത്. സൽമാൻ ആണ് ടീസർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
പുതിയ ഗാനത്തിൽ സൽമാൻ ഖാനും പാടുന്നുണ്ട്. താരം ആദ്യമായിട്ടല്ല പാടുന്നതെങ്കിലും വളരെ വിരളമായി മാത്രമേ ഗാനം ആലപിച്ചിട്ടുള്ളു. മുമ്പ്, "മെയിൻ ഹൂൻ ഹീറോ തേരാ", "ജഗ് ഘൂമേയ" തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. സാജിദ്-വാജിദ് ആണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സൽമാൻ അവസാനമായി അഭിനയിച്ചത്, 'ആന്റിം: ദി ഫൈനൽ ട്രൂത്ത്' എന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ സൽമാന്റെ ബന്ധുവായ ആയുഷ് ശർമ്മയും അഭിനയിച്ചിരുന്നു. മഹിമ മക്വാന, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ഉപേന്ദ്ര ലിമായെ, നികിതിൻ ധീർ, മഹേഷ് മജ്രേക്കർ എന്നിവരും അഭിനയിച്ച ചിത്രം മഞ്ജരേക്കറാണ് സംവിധാനം ചെയ്തത്.