തെരുവില്‍ ഓട്ടോറിക്ഷയോടിച്ച് സല്മാന്; വീഡിയോ
സല്മാന് ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്
30 Dec 2021 4:53 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമക്കൊപ്പം സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് ബോളിവുഡ് താരം സല്മാന് ഖാന്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം ഓട്ടോറിക്ഷ ഓടിക്കുന്ന വീഡയിയോയാണ്. താരത്തെ കണ്ട് അതിശയിക്കുന്ന ആരാധകരെയും കാണാം. സല്മാന് ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അതേസമയം, ഒരാഴ്ചക്ക് മുമ്പ് സല്മാന് പാമ്പ് കടി ഏറ്റിരുന്നു. മൂന്ന് തവണയാണ് തന്നെ പാമ്പ് കടിച്ചതെന്നും എന്നാല്‍ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും താരം പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിലെ പാന്വെലിലെ തന്റെ ഫാം ഹൗസില്‍ വെച്ചാണ് നടന് പാമ്പ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചത്. നടനെ ഉടന്‍ തന്നെ മുംബൈയിലെ കോമതെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. നിലവില്‍ നടന് വീട്ടില്‍ വിശ്രമത്തിലാണ്.
- TAGS:
- Salman Khan