Top

'ബോളിവുഡിന് ഐക്യമില്ല, എങ്ങനെ ശരിയാക്കാമെന്നാണ് കരുതുന്നത്'; ബഹിഷ്‌കരണ ക്യാംപെയ്‌നിന് എതിരെ സെയ്ഫ് അലി ഖാന്‍

സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ യഥാര്‍ത്ഥ പ്രേക്ഷകരാണെന്ന് താന്‍ കരുതുന്നില്ലെന്ന് സെയ്ഫ്

23 Nov 2022 2:48 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിന് ഐക്യമില്ല, എങ്ങനെ ശരിയാക്കാമെന്നാണ് കരുതുന്നത്; ബഹിഷ്‌കരണ ക്യാംപെയ്‌നിന് എതിരെ സെയ്ഫ് അലി ഖാന്‍
X

സമീപകാലത്ത് ബോളിവുഡില്‍ വ്യാപകമാകുന്ന ബഹിഷ്‌കരണ ക്യാംപെയ്‌നിന് എതിരെ നടന്‍ സെയ്ഫ് അലി ഖാന്‍. സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ യഥാര്‍ത്ഥ പ്രേക്ഷകരാണെന്ന് താന്‍ കരുതുന്നില്ലെന്ന് സെയ്ഫ് പ്രതികരിച്ചു. ഒരു വിഭാഗം ബോയ്‌കോട്ട് ചെയ്യുന്നതിന് എതിരെ ബോളിവുഡ് പ്രേക്ഷകരുടെ ഐക്യം കാണാത്തതില്‍ ദുഃഖമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

'ഒരു വിഭാഗം ആളുകള്‍, സിനിമകള്‍ ബഹിഷ്‌കരിക്കുന്നു. ഇത് യഥാര്‍ത്ഥ പ്രേക്ഷകരാണോ എന്നതില്‍ എനിക്കുറപ്പില്ല. ഒരു സിനിമ വരുമ്പോള്‍ അത് ബഹിഷ്‌കരിക്കാമെന്ന് ചിലര്‍ കരുതുന്നു. ഇക്കാര്യത്തില്‍ ബോളിവുഡിന്റെ ഐക്യം കാണാത്തതില്‍ ദുഃഖമുണ്ട്. ബോയ്‌കോട്ട് സംസ്‌കാരത്തിനെതിരെ ഒരു ചുവട് വയ്ക്കുന്നത് വരെ ഇതെങ്ങനെ ബോളിവുഡിനെ ബാധിക്കുമെന്നത് തിരിച്ചറിയാനാകില്ല.', സിഎന്‍ബിസി ടിവി18 ന് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചു.

'ഒരു കാര്യത്തെ മോശമായി ചിത്രീകരിക്കുകയെന്നത് പൊതുവെ ഭയാനകമാണ്. ഇത് ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. സിനിമ ബഹിഷ്‌കരിക്കണം എന്ന് പറയുന്ന ആളുകള്‍ പ്രേക്ഷകരാണെന്ന് ഞാന്‍ കരുതുന്നില്ല. ആളുകള്‍ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നു. നമ്മുടെ സിറ്റികളില്‍ വിനോദത്തിനുള്ള മറ്റ് ഉപാധികള്‍ പരിമിതമാണ്', സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് റിലീസിനെത്തിയ നിരവധി സിനിമകള്‍ക്ക് എതിരെ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ശക്തമായിരുന്നു. ആമീര്‍ ഖാന്റെ 'ലാല്‍ സിങ് ഛദ്ദ', ആലിയ ഭട്ടിന്റെ 'ഗംഗുഭായ് കത്യാവാഡി, 'ഡാര്‍ലിങ്‌സ്', അക്ഷയ് കുമാറിന്റെ 'സാമ്രട്ട് പൃഥ്വിരാജ്', 'രക്ഷാബന്ധന്‍', 'രാം സേതു', രണ്‍വീര്‍ കപൂറിന്റെ 'ബ്രഹ്മാസ്ത്ര' തുടങ്ങിയ നിരവധി സനിമകളാണ് ബോയ്‌കോട്ട് ക്യാപെയ്‌നിന് വിധേയമായത്. റിലീസ് ഒരുങ്ങുന്ന പ്രഭാസ് ചിത്രം 'ആദിപുഷി'നെതിയും ബഹിഷ്‌കരണ ക്യാംപെയ്ന്‍ നിലനില്‍ക്കുന്നുണ്ട്.

Story Highlights; Saif Ali Khan Against Boycott Campaign

Next Story