Top

ഷാരൂഖിന്റെ 'പത്താനും' സൽമാന്റെ 'ടൈഗറും' ഒന്നിക്കുന്നു; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് വരുന്ന സൂചന.

4 July 2022 5:00 PM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖിന്റെ പത്താനും സൽമാന്റെ ടൈഗറും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമെന്ന് റിപ്പോർട്ട്
X

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും നായകന്മാരായി ചിത്രം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും ഇരുവരും ഒന്നിക്കുക. 'പത്താൻ' സിനിമയിലെ കഥാപാത്രമായി ഷാരുഖും 'ടൈഗർ' ചിത്രങ്ങളിലെ കഥാപാത്രത്തെമായി സൽമാനും എത്തുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

'കരൺ അർജുൻ' എന്ന സിനിമയ്ക്ക് ശേഷം ഇത് ആദ്യമായാണ് ഇരുവരും നായകന്മാരായി ചിത്രം ഒരുങ്ങുന്നത്. ഏറെ നാളുകളായി ആദിത്യ ചോപ്ര ചിത്രത്തിന്റെ പണിപ്പുരയിലാണ്. 2023 അവസാനത്തോടെ ചിത്രം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് എന്നും റിപ്പോർട്ടുകളുണ്ട്.

'പത്താനി'ൽ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ശേഷം 'ടൈഗർ' മൂന്നാം ഭാഗത്തിൽ ഷാരൂഖും അതിഥി വേഷത്തിൽ എത്തും. ഇതിന് പിന്നാലെയായായിരിക്കും ഇരുവരും ഒന്നിക്കുന്ന ചിത്രം എത്തുക. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായിരിക്കും ഇത് എന്നാണ് വരുന്ന സൂചന.

അതേസമയം പത്താൻ അടുത്ത വർഷം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

story highlights:rumours that sharukh khan and salman khan to join for another movie

Next Story