Top

ബിഗ് ബിയും കിംഗ് ഖാനും മൂന്നാം അങ്കത്തിൽ ഒന്നിക്കുന്നു? 'ഡോൺ 3'യെക്കുറിച്ച് പുത്തൻ റിപ്പോർട്ടുകൾ

'ഡോൺ' മൂന്നാം ഭാഗത്തിന്റെ തിരക്കഥ വർക്കുകൾ പുരോഗമിക്കുകയാണ്.

21 Jun 2022 1:49 PM GMT
ഫിൽമി റിപ്പോർട്ടർ

ബിഗ് ബിയും കിംഗ് ഖാനും മൂന്നാം അങ്കത്തിൽ ഒന്നിക്കുന്നു? ഡോൺ 3യെക്കുറിച്ച് പുത്തൻ റിപ്പോർട്ടുകൾ
X

ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഫ്രാൻഞ്ചൈസികളിൽ ഒന്നായ 'ഡോണി'ന് മൂന്നാം ഭാഗം ഒരുങ്ങുന്നു എന്നത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ 1978 ൽ റിലീസ് ചെയ്ത 'ഡോൺ' കാണുവാനായി പ്രേക്ഷകർ തിയേറ്ററിന് മുന്നിൽ നിൽക്കുന്ന ചിത്രം അമിതാഭ് ബച്ചൻ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'ഡോൺ 3'ൽ താരം അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങൾ പരന്നത്.

'ഡോൺ' മൂന്നാം ഭാഗത്തിന്റെ തിരക്കഥ വർക്കുകൾ പുരോഗമിക്കുകയാണ്. ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. അമിതാഭ് ബച്ചനെ നായകനാക്കി 'ഡോൺ' എന്ന സിനിമ ഒരുക്കിയ തന്റെ പിതാവ് ജാവേദ് അക്തറുമായി ഫർഹാൻ ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തിരക്കഥ പൂർത്തിയായാൽ ഉടൻ സിനിമയുടെ പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.

അമിതാഭ് ബച്ചൻ നായകനായ ചിത്രത്തിന്റെ റീമേക്ക് 2006ലാണ് റിലീസ് ചെയ്തത്. ചിത്രം നേടിയ മികച്ച വിജയത്തിന് പിന്നാലെ 2011ൽ ഫർഹാൻ 'ഡോൺ 2' എന്ന സിനിമയും ഒരുക്കി.

story highlights: rumours that amitabh bhachan to act in don 3 with sharukh khan

Next Story

Popular Stories