Top

സാമന്ത ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്; നായകൻ ആയുഷ്മാൻ ഖുറാന

ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചന.

5 July 2022 11:47 AM GMT
ഫിൽമി റിപ്പോർട്ടർ

സാമന്ത ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്; നായകൻ ആയുഷ്മാൻ ഖുറാന
X

തെന്നിന്ത്യൻ നായിക സാമന്ത ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആയുഷ്മാൻ ഖുറാന നായകനാകുന്ന സിനിമയിലൂടെയാണ് സാമന്തയുടെ അരങ്ങേറ്റം എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ദിനേശ് വിജനാണ് നിർമ്മിക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സൂചന.

അക്ഷയ് കുമാറും കരൺ ജോഹറും ഒന്നിക്കുന്ന ബോളിവുഡ് സിനിമയിലും സാമന്ത ഭാഗമാകും എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. കരണിന്റെ ടിവിഷോയിൽ ഇരുവരും ഒന്നിച്ച് എത്തുമെന്നും സൂചനകളുണ്ട്. നേരത്തെ 'ഫാമിലി മാൻ 2' എന്ന വെബ് സീരിസിൽ സാമന്ത ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

നിലവിൽ 'യശോദ' എന്ന ചിത്രമാണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഹരി-ഹരീഷ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

story highlights: reports that samantha to act in bollywood movie with ayushman khurana

Next Story