Top

ചേറ്റൂർ ശങ്കരൻ നായരുടെ ബയോപിക്കിൽ അക്ഷയ് കുമാർ നായകനാകും; ഒപ്പം അനന്യ പാണ്ഡെയും

രണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

7 Jun 2022 5:04 AM GMT
ഫിൽമി റിപ്പോർട്ടർ

ചേറ്റൂർ ശങ്കരൻ നായരുടെ ബയോപിക്കിൽ അക്ഷയ് കുമാർ നായകനാകും; ഒപ്പം അനന്യ പാണ്ഡെയും
X

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻ നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ നായകനാകും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

അനന്യ പാണ്ഡെ സിനിമയിലെ നായിക കഥാപാത്രമാകും എന്നും റിപ്പോർട്ടുകളുണ്ട്. അക്ഷയ് കുമാർ സി ശങ്കരൻ നായരുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അനന്യ ജൂനിയർ അഭിഭാഷകയുടെ വേഷത്തിലാകും എത്തുക.

രണ്‍ സിംഗ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാലിയൻവാല ബാഗ് കൂട്ടക്കൊലയുടെ കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനായി ചേറ്റൂർ ശങ്കരൻ നായർ നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തിന്റെ കൊച്ചുമക്കളായ രഘു പാലാട്ടും പുഷ്‍പ പാലാട്ടും ചേര്‍ന്ന് എഴുതിയ 'ദ ഷേക്ക് ദാറ്റ് ഷൂക്ക് ദ എംപയര്‍' എന്ന പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.

നിലവിൽ 'സുരറൈ പോട്രി'ന്റെ ഹിന്ദി റീമേക്കിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴിൽ ചിത്രം ഒരുക്കിയ സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്.

story highlights: reports that akshay kumar to act in the biopic of chettoor sankaran nair

Next Story