Top

'അയ്യപ്പനും കോശിയും' ഹിന്ദി റീമേക്ക്; അർജുൻ കപൂറിന് പകരം വീണ്ടും അഭിഷേക് ബച്ചൻ

ജോൺ എബ്രഹാമാണ് ചിത്രത്തിൽ ബിജു മേനോന്റെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

8 May 2022 1:46 AM GMT
ഫിൽമി റിപ്പോർട്ടർ

അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; അർജുൻ കപൂറിന് പകരം വീണ്ടും അഭിഷേക് ബച്ചൻ
X

മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രം 'അയ്യപ്പനും കോശിയും' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിലേക്ക് അഭിഷേക് ബച്ചനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. അർജുൻ കപൂറിന് പകരമാണ് താരത്തെ കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നത്. പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ അഭിഷേഖ് ബച്ചനെ ആയിരുന്നു കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാൽ പിന്നീട് കഥാപാത്രം അർജുൻ കപൂറിലേക്ക് പോവുകയായിരുന്നു. അർജുൻ സിനിമയിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് കഥാപാത്രത്തിലേക്ക് അഭിഷേകിനെ വീണ്ടും പരിഗണിക്കുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ ബിജു മേനോന്റെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നതും ജോൺ തന്നെ.

അയ്യപ്പനും കോശിയും തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു. 'ഭീംല നായ്ക്' എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ പവൻ കല്യാണും റാണ ദഗുബദ്ദിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.

story highlights: reports that abhishekh bhachan to replace arjun kapoor in ayyappanum koshiyum bollywood remake

Next Story