ഫ്ലോറൽ പ്രിന്റിൽ റെഡി ടു വെയര്‍ കളക്ഷൻ; 70000 രൂപയുടെ സാരിയിൽ ജാൻവി കപൂർ
പച്ച നിറത്തിൽ ഫ്ലോറൽ പ്രിന്റിലുള്ള ഏറെ പ്രത്യേകതകൾ ഉള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്
4 May 2022 1:07 PM GMT
ഫിൽമി റിപ്പോർട്ടർ

പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ പുതിയ റെഡി ടു വെയര്‍ കളക്ഷനിൽ തിളങ്ങി ബോളിവുഡ് താരം ജാൻവി കപൂർ. പച്ച നിറത്തിൽ ഫ്ലോറൽ പ്രിന്റിലുള്ള ഏറെ പ്രത്യേകതകൾ ഉള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്. ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. സീക്വിൻ, ബീഡ് എംബ്രോയ്ഡറി, മഞ്ഞ നിറത്തിലുള്ള പൈപ്പിങ്, പല്ലുവിൽ നിറഞ്ഞിരിക്കുന്ന എംബ്ബല്ലിഷ്ഡ് ടാസൽസ് എന്നിവ സാരിയെ കൂടുതൽ മനോഹരമാക്കുന്നു. സാരിയ്ക്കൊപ്പം പ്ലൻജിങ് നെക്ലൈനുള്ള സ്ലീവ്ലസ് ബ്ലൗസ് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
അനിത ഡോംഗ്രെയുടെ റെഡി ടു വെയര്‍ കളക്ഷനിലുള്ള ഈ സാരിയുടെ വില 70000 രൂപയാണ്. പച്ച നിറത്തിനു കോൺട്രാസ്റ്റിംഗ് ആയ പിങ്ക് കല്ലുകളുള്ള കമ്മലും പച്ച നിറമുള്ള മോതരിവും മാത്രമാണ് താരം അണിഞ്ഞിരുന്നത്. വളരെ സിംപിളായ ഹെയർ സ്റ്റൈലും മക്കപ്പുമാണ് ചെയ്തിരിക്കുയുന്നത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തന്യ ഗാർവിയാണ് ജാൻവിയുടെ സ്റ്റൈലിസ്റ്റ്.
Story highlights: 'Ready to wear collection' in floral print; Janvi Kapoor in a sari worth Rs 70,000