Top

അഗ്‌നിപഥ്' പ്രക്ഷോഭത്തെ പരിഹസിച്ച് രവീണ; പ്രതിഷേധം, വിമര്‍ശനം

18 Jun 2022 10:49 AM GMT
ഫിൽമി റിപ്പോർട്ടർ

അഗ്‌നിപഥ് പ്രക്ഷോഭത്തെ പരിഹസിച്ച് രവീണ; പ്രതിഷേധം, വിമര്‍ശനം
X

അഗ്നിപഥ് സൈനിക പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ പരിഹസിച്ച് ബോളിവുഡ് താരം രവീണ്‍ ടണ്ഠന്‍. ബീഹാറിലെ അറയില്‍ പ്രതിഷേധം നടത്തുന്നവരുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചാണ് രവീണ രംഗത്തെത്തിയത്. '23 വയസ്സുള്ള ഉദ്യോഗാര്‍ത്ഥി പ്രതിഷേധിക്കുന്നു'വെന്നും വീഡിയോയ്‌ക്കൊപ്പം രവീണ കുറിച്ചു. മധ്യവയസ്കരായവര്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.

എന്ത് യുക്തിയാണ് നടിയുടെ പ്രതികരണത്തിന് പിന്നിലുള്ളതെന്നാണ് രവീണ ട്വീറ്റിന് ഒരാള്‍ മറുപടി നല്‍കിയത്. സ്ത്രീകള്‍ക്കെതിരെ നിയമമുണ്ടായാല്‍ അവര്‍ മാത്രമാണോ പ്രതിഷേധിക്കേണ്ടതെന്നും ചോദ്യം ഉയരുന്നു. പ്രതിഷേധത്തിന് പ്രായപരിധിയില്ല. ശീതീകരിച്ച മുറിയില്‍ നിന്നും പുറത്തിറങ്ങി കാര്യങ്ങള്‍ നോക്കിക്കാണണം, പ്രതിഷേധിക്കുന്ന എല്ലാവരും ഒരേ പ്രായത്തിലുള്ളവരായിരിക്കണമെന്നില്ല, സര്‍ക്കാരിന്റെ മാറ്റങ്ങള്‍ക്കായാണ് സമരം, സിഐഎയും കാര്‍ഷി നിയമവും പോലെ അഗ്നിപഥും ആകട്ടെ തുടങ്ങി കമറ്റുകളും താരത്തിനെതിരെ ഉയരുന്നുണ്ട്.

അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്. അഗ്‌നിപഥിനെതിരായ പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ പന്ത്രണ്ടോളം ട്രെയിനുകള്‍ അഗ്‌നിക്കിരയായി. ബിഹാര്‍, തെലുങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം കനത്തത്. പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

തെലങ്കാനയില്‍ പതിനെട്ടുകാരനും ബിഹാറില്‍ നാല്‍പതുകാരനുമാണ് ജീവന്‍ നഷ്ടമായത്. തെലങ്കാനയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വെടിവെപ്പിലാണ് പതിനെട്ടുകാരനായ ദാമോദര രാഗേഷ് കൊല്ലപ്പെട്ടത്. അരക്കെട്ടിന് വെടിയേറ്റ ദാമോദരനെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. പൊലീസ് വെടിവെപ്പില്‍ പതിമൂന്നോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ബിഹാറില്‍ പ്രതിഷേധക്കാര്‍ തീയിട്ട ജന്‍സേവ എക്‌സ്പ്രസില്‍ ഉണ്ടായ യാത്രക്കാരനാണ് മരിച്ചത്. ലഖിസാരായിയില്‍ നിന്നുള്ള നാല്‍പ്പതു വയസ്സുകാരന്‍ പുക ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ മരിച്ചത്.

Story Highlights; Raveena Tandon mocks protesters against Agnipath scheme

Next Story