Top

'രൺവീർ സിംഗ് നിതംബം കാണിക്കുന്നു, ഇതാണ് ദേശീയ പ്രശ്നം'; ചിരിയടക്കാനാകാതെ എൻഡിടിവി അവതാരക

ചർച്ചയിൽ രൺവീർ സിംഗിന്റെ ഫോട്ടോയിൽ എന്താണ് വൾഗറായി ഉള്ളത് എന്ന ചോദ്യമാണ് അവതാരക ചോദിച്ചത്

27 July 2022 8:15 AM GMT
ഫിൽമി റിപ്പോർട്ടർ

രൺവീർ സിംഗ് നിതംബം കാണിക്കുന്നു, ഇതാണ് ദേശീയ പ്രശ്നം; ചിരിയടക്കാനാകാതെ എൻഡിടിവി അവതാരക
X

ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവൂഡിൽ വലിയ വിവാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രൺവീറിന്റെ ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതിയും തുടർന്ന് നടപടിയുമൊക്കെ സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് എൻഡിടിവിയിൾ നടന്ന ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചർച്ചയിൽ രൺവീർ സിംഗിന്റെ ഫോട്ടോയിൽ എന്താണ് വൾഗറായി ഉള്ളത് എന്ന് അവതാരക ചോദിക്കുന്നു. 'രൺവീർ സിംഗ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നിൽക്കുന്നു. എത്ര പേർക്ക് അത് മനസിലാകുമെന്ന് അറിയില്ല' എന്ന അതിഥിയുടെ ഉത്തരം കേട്ട് ചിരിയടക്കാൻ കഴിയാതെയാവുകയാണ് അവതാരകയ്ക്ക്. എന്നാൽ ചിരിക്കുന്നത് കണ്ട അതിഥി ' നിങ്ങൾ ചിരിച്ചോളൂ മാഡം, പക്ഷെ ഇതൊരു ദേശീയ പ്രശ്നമാണ്' എന്നും വീണ്ടും ആവർത്തിക്കുകയാണ്.

വീഡിയോ കേരളത്തിലും വൈറലായതോടെ 'മീശമാധവൻ' സിനിമയിലെ ഡയലോഗാണ് കൂടുതൽ കമന്റുകളായി എത്തുന്നത്. രൺവീർ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസിൽ പരാതി എത്തിയിരുന്നു. താരത്തിന്റെ ന​ഗ്ന ചിത്രങ്ങൾ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ലഭിച്ചെന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

എൻജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്റെ ഫോട്ടോകളിലൂടെ നടൻ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്ന് എൻ‌ജി‌ഒ ഭാരവാഹി പരാതിയിൽ പറഞ്ഞു. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാർ ആവശ്യപ്പെട്ടത്.

Story highlights: 'Ranveer Singh is showing his butt, this is the national issue'; The NDTV presenter couldn't control laughing

Next Story