Top

സ്വകാര്യ ഭാഗങ്ങൾ കാണുംവിധം പ്രചരിക്കുന്ന ചിത്രം തന്റേതല്ല; മോർഫ് ചെയ്തതെന്ന് രൺവീർ സിംഗ്

ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി ചെയ്ത രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വിവാദത്തിലാകുകയായിരുന്നു.

15 Sep 2022 10:19 AM GMT
ഫിൽമി റിപ്പോർട്ടർ

സ്വകാര്യ ഭാഗങ്ങൾ കാണുംവിധം പ്രചരിക്കുന്ന ചിത്രം തന്റേതല്ല; മോർഫ് ചെയ്തതെന്ന് രൺവീർ സിംഗ്
X

സോഷ്യല്‍ മീഡിയയില്‍ തന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് നടന്‍ രണ്‍വീര്‍ സിംഗ്. ഫോട്ടോഷൂട്ട് വിവാദത്തിന് പിന്നാലെ സ്വകാര്യ ഭാഗങ്ങൾ കാണും വിധത്തിലുള്ള ചിത്രം രൺവീറിന്റേത് എന്ന തരത്തിൽ പ്രചരിച്ചിരുന്നു. ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിൽ പൊലീസിന് നൽകിയ മൊഴിയിലാണ് ഇത്തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് രൺവീർ പറഞ്ഞത്. എഎന്‍ഐ ആണ് വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി ചെയ്ത രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വിവാദത്തിലാകുകയായിരുന്നു. കഴിഞ്ഞ ജൂലൈ 21 നായിരുന്നു രൺവീർ ചിത്രങ്ങൾ പങ്കുവച്ചത്. ജൂലൈ 26 നാണ് ഒരു എന്‍ജിഒയിലെ ഓഫീസര്‍ നടനെതിരെ പരാതി നല്‍കിയത്. തുടർന്ന് ജൂലൈ 29ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതു. ഐപിസി 292, 293, 509 വകുപ്പുകള്‍ ആണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. അതില്‍ ഒരിക്കലും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ കേസിന് ആധാരമായ ചിത്രം താന്‍ പുറത്ത് വിട്ടതല്ലെന്ന് നടൻ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷൂട്ടിന്റെ ഭാഗമല്ലെന്നും രൺവീർ മൊഴിയിൽ വ്യക്തമാക്കി.

Story highlights:Actor Ranveer Singh on nude photoshoot case.

Next Story