Top

രൺബീർ കപൂർ ചിത്രം 'തു ജൂതി മെയ്ൻ മക്കാര്‍' വിജയകുതിപ്പിലേക്ക്; കളക്ഷൻ റിപ്പോർട്ട്

രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രക്ക് ശേഷം തിയേറ്ററിൽ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണിത്

18 March 2023 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

രൺബീർ കപൂർ ചിത്രം തു ജൂതി മെയ്ൻ മക്കാര്‍ വിജയകുതിപ്പിലേക്ക്; കളക്ഷൻ റിപ്പോർട്ട്
X

ലവ് രഞ്ജൻ സംവിധാനം ചെയ്ത രൺബീർ കപൂർ നായകനായ ചിത്രം 'തു ജൂതി മെയ്ൻ മക്കാര്‍' വിജയകുതിപ്പിലേക്ക്. ഒരു റൊമാന്റിക് കോമഡി ചിത്രമായ 'തൂ ഝൂടി മേയ്‍ൻ മക്കാര്‍' രണ്ടാം വെള്ളിയാഴ്‍ചത്തേയും കളക്ഷൻ അനുസരിച്ച് ആകെ 96.21 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ ചിത്രം പഠാന് ശേഷം ബോളിവുഡിന് ഒരു ആശ്വാസമായി മാറിയിരിക്കുകയാണ് 'തു ജൂതി മെയ്ൻ മക്കാര്‍' എന്ന ചിത്രം. രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രക്ക് ശേഷം തിയേറ്ററിൽ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയാണിത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായികയായി എത്തിയിരിക്കുന്നത്.

ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലവ് രഞ്‍ജൻ, രാഹുല്‍ മോദി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ടി സിരീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലും ലവ് രഞ്ജന് പങ്കാളിത്തമുണ്ട്. ലവ് രഞ്ജനും അങ്കൂര്‍ ഗാര്‍ഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. യാഷ് രാജ് ഫിലിംസാണ് ചിത്രം വിതരണം ചെയ്‍തിരിക്കുന്നത്.

STORY HIGHLIGHTS: Ranbir Kapoor starrer film tu jhoothi main makkaar collection report

Next Story

Popular Stories