Top

രൺബീർ കപൂറും ആലിയ ഭട്ടും ഇന്ന് വിവാഹിതരാകും; ചടങ്ങ് പരമ്പരാഗത പഞ്ചാബി ആചാരം അനുസരിച്ച്

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി നിരവധി അതിഥികളാണ് ഇന്ന് വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്

14 April 2022 5:56 AM GMT
ഫിൽമി റിപ്പോർട്ടർ

രൺബീർ കപൂറും ആലിയ ഭട്ടും ഇന്ന് വിവാഹിതരാകും; ചടങ്ങ് പരമ്പരാഗത പഞ്ചാബി ആചാരം അനുസരിച്ച്
X

മുംബൈ: നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഇന്ന് വിവാഹിതരാകുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബോളിവുഡ് ആരാധകർ കാത്തിരിക്കുന്ന വിവാഹമാണ് ഇരുവരുടേയും. ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു. പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കുക. 20-15 അതിഥികൾ മാത്രമേ ഉണ്ടാകൂ.

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ജയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി നിരവധി അതിഥികളാണ് ഇന്ന് വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. കരീനാ കപൂർ ,കരിഷ്മ കപൂർ അടക്കം രൺബീറിന്‍റെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തിയിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയെയും വിവാഹിതരാവുന്നത്. ഇന്നലെയാണ് രൺബീർ കപൂറിന്‍റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.


ബോളിവുഡിലെ മോസ്റ്റ് വാണ്ടഡ് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചിയാണ് ആലിയയ്ക്ക് വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളുടെ വിവാഹ വസ്ത്രം സബ്യസാചിയാണ് തയ്യാറാക്കിയത്. വിവാഹ ദിനം ലെഹങ്കയാണ് ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.

story highlights: Ranbir Kapoor and Alia Bhatt to get married today; The ceremony is according to traditional Punjabi custom

Next Story