Top

രൺബീർ-ആലിയ വിവാഹം; തീയതി നീട്ടി

നാളെ മെഹന്ദി ചടങ്ങ് നിശ്ചയിച്ചിരുന്നതായി റോബിൻ ഭട്ട് ആലിയയുടെ അർദ്ധസഹോദരൻ രാഹുൽ ഭട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

12 April 2022 9:32 AM GMT
ഫിൽമി റിപ്പോർട്ടർ

രൺബീർ-ആലിയ വിവാഹം; തീയതി നീട്ടി
X

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹ തീയതിയിൽ മാറ്റം. നാളെ നടത്താനിരുന്ന വിവാഹം 14ലിലേക്ക് മാറ്റിയതായി ആലിയയുടെ അമ്മാവൻ റോബിൻ ഭട്ട് അറിയിച്ചു. എന്നാൽ, വിവാഹം ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയാണെന്നാണ് ഇരു കുടുംബങ്ങളും പറയുന്നത് എന്നും അന്തിമ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നും അഭ്യുഹങ്ങൾ ഉണ്ട്.

നാളെ മെഹന്ദി ചടങ്ങ് നിശ്ചയിച്ചിരുന്നതായി റോബിൻ ഭട്ട് ആലിയയുടെ അർദ്ധസഹോദരൻ രാഹുൽ ഭട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കപൂർ കുടുംബത്തിൽ വച്ചാണ് വിവാഹം നടക്കുകയെന്നാണ് റിപ്പോർട്ട്. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ വീട് അലങ്കരിക്കുകയും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുകയും ചെയ്തിരുന്നു.

വിവാഹ തീയതി മാറ്റിവെയ്ക്കാൻ കാരണം മാധ്യമങ്ങൾ തീയതി ചോർത്തിയത് കൊണ്ടാണ് എന്നും രാഹുൽ ഭട്ട് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ചെമ്പുരിലുള്ള ആർകെ സ്റ്റുഡിയോയിലാണ് മെഹന്തിയും സംഗീത് പരിപാടുകളും നടക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹത്തിന് 28 പേർക്കാണ് ക്ഷണം. അതിനുശേഷം നടത്തുന്ന വിവാഹ സത്കാരത്തിൽ സിനിമാ മേഖലയിലുള്ളവരും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേർ പങ്കെടുക്കും. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര'യാണ് ആലിയയുടെയും രൺബീറിന്റെയും വരാനിരിക്കുന്ന ചിത്രം.

Story highlights: Ranbir-Alia marriage; Date postponed

Next Story