'വിവാഹം പ്രണയത്തെ കൊല്ലും'; മിടുക്കരായവര്‍ വിവാഹം ചെയ്യാതെ പ്രണയിച്ചുകൊണ്ടിരിക്കുമെന്ന് രാംഗോപാല്‍ വര്‍മ
ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാംഗോപാല്‍ വര്‍മ തന്റെ നിലപാടറിയിച്ചെത്തിയത്
18 Jan 2022 12:05 PM GMT
ഫിൽമി റിപ്പോർട്ടർ

'വിവാഹ'ത്തിനെതിരെ വിമര്‍ശനവുമായി ബോൡുഡ് സംവിധായകന് രാംഗോപാല്‍ വര്‍മ്മ. വിവാഹത്തെ പോലെ സ്നേഹത്തെ കൊല്ലുന്ന മറ്റൊന്ന് ഇല്ലന്നും ജയിലിന് സമാനമായ അവസ്ഥാണിതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ കഴിയുന്ന അത്രയും കാലം പ്രണയിച്ചുകൊണ്ടിരിക്കുമെന്ന് രാംഗോപാല്‍ വര്‍മ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാംഗോപാല്‍ വര്‍മ തന്റെ നിലപാടറിയിച്ചെത്തിയത്ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രാംഗോപാല്‍ വര്‍മ തന്റെ നിലപാടറിയിച്ചെത്തിയത്.
വിവാഹത്തില്‍ പ്രണയം വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നിലനില്‍ക്കൂ. മൂന്നോ അഞ്ചോ ദിവസം വരെ. എന്നാല്‍ മിടുക്കരായവര്‍ വിവാഹം ചെയ്യാതെ പ്രണയിച്ചുകൊണ്ടിരിക്കുമെന്നും രാംഗോപാല്‍ കുറിച്ചു. സ്വാതന്ത്ര്യം ലഭിക്കുന്നതിനാല്‍ വിവാഹമോചനങ്ങള്‍ മാത്രമേ ആഘോഷിക്കാവൂ, വിവാഹങ്ങള്‍ നിശബ്ദമായി നടക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിവാഹത്തിന്റെ അപകടത്തെക്കുറിച്ച് യുവാക്കള്‍ക്ക് ലഭിക്കുന്ന സന്ദേശമാണ് സെലിബ്രിറ്റികളുടെ വിവാഹ മോചനം. വിവാഹം സ്നേഹത്തെകൊല്ലും. പ്രണയം വിവാഹത്തിലേക്കെത്തിയാല് അത് അപകടമാണ്. പൂര്‍വ്വികരാണ് കല്യാണം സമൂഹത്തിലേക്ക് അടിച്ചേല്‍പ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും അറിയിച്ചത്. 'മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍, വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാകാലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.' ഇരുവരും കുറിച്ചു.
- TAGS:
- Ramgopal Varma