Top

'തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു'; രാം ഗോപാൽ വർമ്മ

'എത്രയും വേഗം അതിനെതിരെയുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കാം'

26 April 2022 1:19 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു; രാം ഗോപാൽ വർമ്മ
X

ബോളിവുഡിനെതീരെ വീണ്ടും വിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. തെന്നിന്ത്യൻ സിനിമ ബോളിവുഡിനെ കൊവിഡ് പോലെ ബാധിച്ചിരിക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു. ഉടൻ തന്നെ ഒരു വാക്‌സിൻ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'തെലുങ്ക്, കന്നഡ സിനിമകൾ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു. എത്രയും വേഗം അതിനെതിരെയുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കാം', രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തു.


'ജേഴ്‌സി' സിനിമയുടെ ഹിന്ദി റീമേക്കിന് എതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിട്ടുണ്ട്. ജേഴ്‌സി നേരിട്ട ദുരന്തം റീമേക്കുകളുടെ കാലം കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. നാനി നായകനായ സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു എങ്കിൽ നിർമ്മതാവിന് 10 ലക്ഷം രൂപ മാത്രമേ ചെലവ് ഉണ്ടാവുകയുള്ളു. എന്നാൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതിലൂടെ 100 കോടിയോളം രൂപ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

'ആർആർആർ', 'പുഷ്പ', 'കെജിഎഫ്' തുടങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യൻ സിനിമയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നുമാ ദേഹം കൂട്ടിച്ചേർത്തു.

stroy highlights: ram gopal varma says that kannada and telugu movies are affecting bollywood like covid

Next Story