Top

സൽമാൻ ഖാന്റെ 'കഭി ഈദ് കഭി ദിവാലി'; അതിഥി വേഷത്തിൽ രാം ചരൺ

ഫർഹാദ് സാംജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

20 Jun 2022 11:51 AM GMT
ഫിൽമി റിപ്പോർട്ടർ

സൽമാൻ ഖാന്റെ കഭി ഈദ് കഭി ദിവാലി; അതിഥി വേഷത്തിൽ രാം ചരൺ
X

സൽമാൻ ഖാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'കഭി ഈദ് കഭി ദിവാലി'. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ രാം ചരൺ അതിഥി വേഷത്തിൽ എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പിങ്ക് വില്ല ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിൽ രാം ചരൺ ഗാനരംഗത്തിലായിരിക്കും എത്തുക എന്നാണ് റിപ്പോർട്ട്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിലെ നായിക. വെങ്കടേഷും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫർഹാദ് സാംജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാസി ഗിൽ, ഷെഹ്നാസ് ഗിൽ, പാലക് തിവാരി, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഈ വര്ഷം ക്രിസ്മസിന് റിലീസ് ചെയ്യുവാനാണ് അണിയറപ്രവത്തകരുടെ പദ്ധതി.

story highlights: ram charan to play cameo role in salman khan new movie

Next Story