Top

നടന്‍ രാജ്കുമാര്‍ റാവൂവും പത്രലേഖയും വിവാഹിതരായി; ആശംസകളറിയിച്ച് ഹരിയാന മുഖ്യമന്ത്രി

16 Nov 2021 6:00 AM GMT
ഫിൽമി റിപ്പോർട്ടർ

നടന്‍ രാജ്കുമാര്‍ റാവൂവും പത്രലേഖയും വിവാഹിതരായി; ആശംസകളറിയിച്ച് ഹരിയാന മുഖ്യമന്ത്രി
X

പ്രശസ്ത ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവൂവും നടി പത്രലേഖയും വിവാഹിതരായി. തിങ്കളാഴ്ച ഛണ്ഡീഗഡില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും തമ്മില്‍ പതിനൊന്ന് വര്‍ഷം പ്രണയത്തിലായിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അതിഥികളെ മാത്രം ഉള്‍ക്കൊള്ളിച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

'ചണ്ഡീഗഡില്‍ നടന്ന പ്രശസ്ത ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന്റെയും പത്രലേഖയുടെയും വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിക്കുകയും വിജയകരമായ ദാമ്പത്യ ജീവിതത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു' റിസപ്ഷനിലെ ഇരുവരുടെയും ചിത്രം ആദ്യം പുറത്തുവിട്ടുകൊണ്ട് മനോഹര്‍ലാല്‍ കുറിച്ചു.

വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ക്കൊപ്പം തന്റെ വിവാഹത്തെക്കുറിച്ച് രാജ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. 'ഒടുവില്‍ 11 വര്‍ഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. അവള്‍ ഭര്‍ത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ വലിയ സന്തോഷം ഇന്ന് എനിക്കില്ല'.


പ്രിയങ്ക ചോപ്ര, കങ്കണ റാവത്ത്, സോനം കപൂര്‍, ഭൂമി പെഡ്നേക്കര്‍ മുതല്‍ അനില്‍ കപൂര്‍ വരെയുള്ളവര്‍ രാജ്കുമാറിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് കമന്റുമായെത്തിയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം സിറ്റി ലൈറ്റ്‌സിലാണ് രാജ്കുമാര്‍ റാവുവും പത്രലേഖയും ഒന്നിച്ച് അഭിനയിച്ചത്.

Next Story

Popular Stories