രാജ്കുമാര്‍ റാവുവിന്റെ 'ഹിറ്റ്- ദ ഫസ്റ്റ് കേസ്' ; അടുത്ത മെയില്‍ റിലീസ്
ശൈലേഷ് കൊലനുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്
20 Nov 2021 11:59 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡ് അഭിനേതാക്കളായ രാജ്കുമാര്‍ റാവുവും സന്യ മല്‍ഹോത്രയും അഭിനയിച്ച' ഹിറ്റ്-ദ ഫസ്റ്റ് കേസ്' അടുത്ത വര്‍ഷം മെയ് 20 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മിസ്റ്ററി ത്രില്ലര്‍ 2020 ലെ തെലുങ്ക് ഹിറ്റിന്റെ റീമേക്കാണ്. ചിത്രം തിയേറ്ററുകളില്‍ തന്നെ് റിലീസ് ചെയ്യുമെന്ന് രാജ് കുമാര്‍ റാവു അറിയിച്ചു. സന്യ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയും വിവരം സ്ഥിതികരിച്ചു.
'2022 മെയ് 20ന് ഹിറ്റ് ദി ഫസ്റ്റ് കേസ് എന്ന വിസ്മയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറുമായി ഞങ്ങള്‍ തീയറ്ററുകളില്‍ എത്തുകയാണ്'എന്നാണ് സന്യ കുറിച്ചത്. ശൈലേഷ് കൊലനുവാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍മ്മിക്കുന്നത്. ഭൂഷണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ടിസീരീസ് ചിത്രത്തെ പിന്തുണയ്ക്കുന്നുണ്ട്. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും റിലീസ് തീയതി പങ്കുവെച്ചിരുന്നു.
രാധിക ജോഷി, ഭൂഷന്‍ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ മൂവരും ചേര്‍ന്നാണ്ഹിറ്റ് ദ ഫസ്റ്റ് കേസ് നിര്‍മിക്കുന്നത്. വിക്രം റാവു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്കുമാര്‍ റാവു അഭിനയിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹം ദൊ ഹമാരെ ദൊയെന്ന ചിത്രമാണ് രാജ്കുമാര്‍ റാവുവിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. അഭിഷേക് ജെയ്‌നാണ് ചിത്രം സംവിധാനം ചെയ്തത്. കൃതി സനോണാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്.