Top

'വലിയ മാറിടവും ചുണ്ടുകളും ഇല്ല'; സിനിമയില്‍ നിന്നും നിരസിക്കപ്പെട്ടതിനെക്കുറിച്ച് രാധിക ആപ്‌തേ

12 Jun 2022 3:27 PM GMT
ഫിൽമി റിപ്പോർട്ടർ

വലിയ മാറിടവും ചുണ്ടുകളും ഇല്ല; സിനിമയില്‍ നിന്നും നിരസിക്കപ്പെട്ടതിനെക്കുറിച്ച് രാധിക ആപ്‌തേ
X

ലൈംഗികമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം രാധിക ആപ്‌തേ. മറ്റൊരു നടിക്ക് തന്നെക്കാള്‍ വലിയ മാറിടവും നിറഞ്ഞ ചുണ്ടുകളും ഉള്ളതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടുവെന്ന് നടി വെളിപ്പെടുത്തുന്നു. ലിംഗസമത്വത്തിന്റെ കാര്യത്തില്‍ ഇന്‍ഡസ്ട്രി ചില മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും രാധിക പറയുന്നു.

'മറ്റൊരു നടിക്ക് വലിയ ചുണ്ടുകളും വലിയ സ്തനങ്ങളും ഉള്ളതിനാല്‍ ഞാന്‍ നിരസിക്കപ്പെട്ടു. അവര്‍ കൂടുതല്‍ സെക്‌സിയായിരുന്നു. ഞാന്‍ ബഹുമാനിക്കുന്ന ആളുകള്‍ നിര്‍മ്മിക്കുന്ന ഒരു സിനിമയായിരുന്നു അത്. നിങ്ങള്‍ ചില ആളുകളെ നോക്കൂ. അവര്‍ ഇതില്‍ ഉള്‍പ്പെടില്ല. എന്നാല്‍ അവര്‍ക്കും ഇത്തരമൊരു ചിന്താഗതിയുണ്ട്. കൂടുതല്‍ സ്ത്രീകള്‍ അധികാര സ്ഥാനങ്ങളില്‍ ഉള്ളപ്പോള്‍ ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷിക്കുന്നു. - രാധിക വ്യക്തമാക്കി.

സിനിമയ്ക്ക് വേണ്ടി ശരീരം ആകര്‍ഷമുള്ളതാക്കാന്‍ തനിക്ക് പലരില്‍ നിന്നും ഉപദേശം ലഭിച്ചതായി രാധിക മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ മുഖത്തും ശരീരത്തിലും മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം മൂക്കിന്റെ ഷേപ്പ് മാറ്റണമെന്നാണ് പറഞ്ഞത്. പിന്നീട് മാറിടം വലുതാക്കുന്നതിനും അരക്കെട്ടിനും കാലുകള്‍ക്കുമായി ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി രാധിക വ്യക്തമാക്കുന്നു.

'മുടിയില്‍ കളര്‍ ചെയ്യുന്നതിന് പോലും 30 വര്‍ഷമെടുത്തു. ഒരു കുത്തിവയ്പ്പ് പോലും ഞാന്‍ എടുക്കാന്‍ പോകുന്നില്ല. എന്നാല്‍ ഇതിലൊന്നും എനിക്കൊരിക്കലും സമ്മര്‍ദം അനുഭവപ്പെട്ടില്ല. ദേഷ്യമാണ് തോന്നിയത്. വാസ്തവത്തില്‍ ഇതെല്ലാം എന്റെ ശരീരത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ എന്നെ സഹായിച്ചു.ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കുന്നു' എന്നും രാധിക കൂട്ടിച്ചേര്‍ത്തു.

Story Highlights; Radhika Apte reveals she recently got rejected because the other actress had bigger breasts fuller lips

Next Story