Top

പുഷ്പ' ഹിന്ദി പതിപ്പ്; ഒടിടി റിലീസിന് ശേഷമുള്ള ഏഴാം ആഴ്ചയിലും 100.85 കോടി കളക്ഷൻ

ഹിന്ദി പതിപ്പിന്റെ ഒടിടി റിലീസിനു ശേഷം ഫെബ്രുവരി മൂന്ന് വരെയുള്ള 21 ദിവസങ്ങളിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 17.66 കോടി രൂപയുടെ കളക്ഷനാണ്

5 Feb 2022 7:58 AM GMT
ഫിൽമി റിപ്പോർട്ടർ

പുഷ്പ ഹിന്ദി പതിപ്പ്; ഒടിടി റിലീസിന് ശേഷമുള്ള ഏഴാം ആഴ്ചയിലും 100.85 കോടി കളക്ഷൻ
X

വിവിധ ഭാഷകളിലേക്കുള്ള മൊഴിമാറ്റത്തിനും ഒടിടി റിലീസിനും ശേഷം വീണ്ടും വിജയം കൊയ്ത് 'പുഷ്പ'. 100 കോടി ക്ലബ്ബിൽ സിനിമ കയറിയതിനു ശേഷം ചിത്രം ഒടിടിയിൽ പ്രദർശനം നടത്തിയിരുന്നു. എന്നാൽ പുഷ്പയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങി ഒടിടി പ്രദർശനം നടത്തിയിട്ടും തിയേറ്ററിൽ തരംഗം സൃഷ്ടിക്കുകയാണ് ചിത്രം. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പുറത്തുവിട്ട കണക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒടിടിയിൽ ചിത്രം റിലീസ് ചെയ്‌തതിന്‌ ശേഷമുള്ള ആദ്യ ആഴ്ച തിയേറ്ററിൽ നിന്ന് ലഭിച്ചത് 7.08 കോടിയും, രണ്ടാംവാരം 6.17 കോടിയും, മൂന്നാംവാരം 4.41 കോടിയും ആണ്. ചിത്രം നിലവിൽ 100.85 കോടിയാണ് ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

ഹിന്ദി പതിപ്പിന്റെ ഒടിടി റിലീസിനു ശേഷം ഫെബ്രുവരി മൂന്ന് വരെയുള്ള 21 ദിവസങ്ങളിൽ നിന്ന് ചിത്രം നേടിയിരിക്കുന്നത് 17.66 കോടി രൂപയുടെ കളക്ഷനാണ്. ഒരു ഹിന്ദി ചിത്രത്തിനു പോലും ലഭിക്കാൻ കഴിയാത്ത അത്ര നേട്ടമാണ് തെലുങ്കിൽ നിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്ത 'പുഷ്പ'യ്ക്ക് ലഭിച്ചിരിക്കുന്നത്.

ഡിസംബർ 17 നാണ് പുഷ്പ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. എല്ലാ മേഖലകളിൽ നിന്നും മികച്ച പ്രതികരണം നേടി. തെന്നിന്ത്യയിലെ തന്നെ റെക്കോർഡ് സൃഷ്‌ടിച്ച ചിത്രമായിരുന്നു പുഷ്പ. തുടർന്ന് ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തു. അതിനു ശേഷം ഹിന്ദി പതിപ്പ് ഒരാഴ്ച കൂടി കഴിഞ്ഞ് ജനുവരി 14ന് ആണ് പ്രദർശനത്തിനെത്തുന്നത്.

Next Story