60 കോടിയുടെ വ്യത്യാസം പ്ലസ് ലാഭത്തിന്റെ ഷെയറും; അക്ഷയ് കുമാറിന് പകരം കാര്‍ത്തിക് ആര്യനെ നായകനാക്കി നിര്‍മ്മാതാവ്
'അതുകൊണ്ടുതന്നെ അക്ഷയ് കുമാറിനെ നായകനാക്കുന്നതിനെക്കാള് ലാഭകരം കാര്‍ത്തിക് ആര്യന് വരുന്നതാണ്'
13 Nov 2022 5:05 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാർ നായകനായ 'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗത്തിൽ നായകൻ ആര്യൻ ഖാൻ എന്ന് റിപ്പോർട്ട്. മൂന്നാം ഭാഗത്തിന് വേണ്ടി 90 കോടിയാണ് അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ വിഹിതവും നടൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടിക്ക് കാർത്തിക് ആര്യൻ അഭിനയിക്കാൻ തയാറായതോടെ നായകനെ മാറ്റുന്ന സ്ഥിതിയിലേക്ക് നിർമ്മാതാക്കൾ എത്തി.
നേരത്തെ താരം ചിത്രത്തിലെത്തുമെന്ന് തന്റെ ട്വീറ്റിലൂടെ നടന് പരേഷ് റാവല്‍ ഉറപ്പ് പറഞ്ഞിരുന്നു. പ്രതിഫലത്തില്‍ അക്ഷയ്യും കാർത്തിക്കും തമ്മിലുള്ള പ്രിതഫലത്തിൽ 60 കോടിയുടെ വ്യത്യാസമാണ് ഉള്ളത്. അതുകൊണ്ടുതന്നെ അക്ഷയ് കുമാറിനെ നായകനാക്കുന്നതിനെക്കാള് ലാഭകരം കാര്‍ത്തിക് ആര്യന് വരുന്നതാണ് എന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍മ്മാതാവായ ഫിറോസ് നാദിയവാല അക്ഷയ് കുമാറുമായും കാര്‍ത്തിക് ആര്യനുമായി ചർച്ചകൾ നടത്തിയതിയിരുന്നു. ഇതിന് ശേഷം പ്രതിഫലത്തിന്റെ കാര്യത്തില്‍ അക്ഷയ് കുമാറുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് കാർത്തിക് ആര്യനിലേക്ക് തന്നെ എത്തിയത്. രാജു എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിച്ചത്. അക്ഷയ് കുമാർ ഇല്ല എന്നറിഞ്ഞതിന് പിന്നാലെ നോ രാജു നോ ഹേരാ ഫേരി എന്ന ഹാഷ് ടാഗും സജീവമാണ്.
അതേസമയം, ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്തതിനാലാണ് താന്‍ പിന്‍വാങ്ങിയതെന്നാണ് അക്ഷയ് കുമാറിന്റെ മറുപടി. ഹേരാ ഫേരി തന്റെ ജീവിതത്തിന്റെയും സിനിമാ യാത്രയുടെയും ഭാഗമാണ് എന്നും എന്നാല്‍ മൂന്നാം ഭാഗത്തിന്റെ കഥ ഇഷ്ടപ്പെട്ടില്ല എന്നും നടൻ പറഞ്ഞു. മൂന്നാം ഭാഗത്തില്‍ ഞാന്‍ ഉണ്ടായിരിക്കുന്നതല്ല. നിങ്ങള്‍ വിഷമിക്കുന്നത് പോലെ എനിക്കും ഇക്കാര്യത്തില്‍ വിഷമമുണ്ട്. പ്രേക്ഷകരോട് താന്‍ ക്ഷമ ചോദിക്കുന്നതായും അക്ഷയ് കുമാര്‍ പറഞ്ഞു.
Story Highlights: producer replaced Akshay Kumar to Karthik Aryan as the lead in Hera Pheri part 3