Top

പ്രിയങ്ക ചോപ്രയും നിക് ജോനാസും വേര്‍പിരിയുന്നു?; പ്രതികരണവുമായി അമ്മ

അടുത്തിടെയാണ് പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഭര്‍ത്താവ് നിക് ജോസിന്റെ ചെയ്തത്

23 Nov 2021 3:57 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രിയങ്ക ചോപ്രയും നിക് ജോനാസും വേര്‍പിരിയുന്നു?;  പ്രതികരണവുമായി അമ്മ
X

പ്രിയങ്ക ചോപ്രയും നിക് ജോനാസും വേര്‍പിരിയുന്നു എന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതികരണവുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര. പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര പറഞ്ഞു.

അടുത്തിടെയാണ് പ്രിയങ്ക ഇന്‍സ്റ്റാഗ്രാം ബയോയിലെ സ്വന്തം പേരില്‍ നിന്ന് ഭര്‍ത്താവ് നിക് ജോസിന്റെ പേര് നീക്കിയത്. ഇതോടെ ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല.

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് മുമ്പ് നടി സാമന്തയും നാഗചൈതന്യയുടെ പേര് സര്‍നെയിമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പ്രിയങ്ക സാമന്തയുടെ പാത പിന്തുടരുകയാണോ എന്നാണ് ഇതോടെ ആരാധകരുടെ ചോദ്യം.

ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. അടുത്തിടെ ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിരുന്നു. താനും നിക്കും ഒരുമിച്ചുള്ള ആദ്യത്തെ ദീപാവലിയാണ് ഇത്തവണത്തേതെന്നാണ് ഫോട്ടോ പങ്കുവച്ച് പ്രിയങ്ക കുറിച്ചത്. 2018 ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. ജോധ് പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തിലായിരുന്നു വിവാഹ ചടങ്ങ്. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് ഇരുവരും ഒന്നിച്ചത്.

Next Story

Popular Stories