'പത്ത് വര്‍ഷമായി, ഇപ്പോഴാണ് ആഗ്രഹങ്ങള്‍ സാധിക്കുന്നത്'; ഹോളിവുഡിനെക്കുറിച്ച് പ്രിയങ്ക ചോപ്ര
ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ കുറവാണെന്ന് പ്രിയങ്ക ചോപ്ര
23 Dec 2021 2:21 AM GMT
ഫിൽമി റിപ്പോർട്ടർ

ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ കുറവാണെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പത്ത് വര്‍മായി ഹോളിവുഡില്‍ അഭിനയിക്കുകയാണെങ്കിലും ഇപ്പോഴാണ് താന്‍ ആഗ്രഹിച്ച രീതിയിലുള്ള സിനിമകളും വേഷങ്ങളും ലഭിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ 'ദ മെട്രിക്സ് റെസറക്ഷന്‍' റിലീസുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പ്രിയങ്കയുടെ വാക്കുകള്‍;
'ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ്. ഹോൡുഡിലെ വലിയ വാണിജ്യ സിനിമകളില്‍ പ്രധാനപ്പെട്ട വേഷം ലഭിക്കാന്‍ വളരെയധികം ഞങ്ങള്‍ക്ക് കഷ്ടപ്പെടേണ്ടിയിരിക്കുന്നു. അതിന് വേണ്ടി വളരെ പ്രയത്നിക്കണം. പത്ത് വര്‍ഷമായി ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴാണ് ആഗ്രഹിച്ച തരത്തിലുള്ള സിനിമകളും കഥാപാത്രങ്ങളും എനിക്ക് ലഭിക്കുന്നത്. ദക്ഷിണേന്ത്യന്‍ അഭിനേതാക്കള്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് കഴിവുണ്ടെന്നും ലോകത്തെ ഇനിയും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ലോകജനതയുടെ അഞ്ചിലൊന്ന് നമ്മളാണ്. പക്ഷെ അതൊരിക്കലും ഇംഗ്ലീഷ് സിനിമകളില്‍ കാണാന്‍ കഴിയില്ല. കൂടുതല്‍ അവസരങ്ങള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'.
ചരിത്രത്തിലെ തന്നെ മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളിലൊന്നാണ് 'ദ മെട്രിക്സ് റെസറക്ഷന്‍'. ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. കിയാനു റീവ്സ്, കാരി ആന്‍ മോസ്, ലോറന്‍സ് ഫിഷ്ബേണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മെട്രിക്സിന്റെ നാലാം ഭാഗമായ മെട്രിക്സ് റെസറക്ഷന്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസ് ചെയ്ത് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാലാം ഭാഗം പുറത്തിറങ്ങുന്നത്.
- TAGS:
- Priyanka Chopra
- Hollywood