Top

'ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ്'; പ്രിയങ്ക ചോപ്ര

വിജയ് യും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴന്‍ 2002ലാണ് പുറത്തിറങ്ങിയത്.

18 Jan 2022 5:35 AM GMT
ഫിൽമി റിപ്പോർട്ടർ

ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ്; പ്രിയങ്ക ചോപ്ര
X

മിസ് വേള്‍ഡ് വിജയത്തിന് ശേഷം 'തമിഴന്‍' എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര സിനിമയിലേക്കെത്തിയത്. ചിത്രത്തില്‍ നായകനായിരുന്ന വിജയ് യെക്കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക. ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ് എന്ന് പ്രിയങ്ക പറഞ്ഞു. വാനിറ്ററി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

പ്രിയങ്കയുടെ വാക്കുകള്‍;

ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു വിജയ്; പ്രിയങ്ക ചോപ്ര'ഞാന്‍ ആദ്യം ചെയ്ത സിനിമ തമിഴന്‍ എന്ന തമിഴ് ചിത്രമായിരുന്നു. ഒന്നും അറിയാതെ സെറ്റിലേക്ക് നടന്നതും അഭിനയം മാത്രം മതിയെന്ന് കരുതിയതും ഞാന്‍ ഓര്‍ക്കുന്നു. അഭിനയം എന്നാല്‍ ധരിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും ആണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് മനഃപാഠമാക്കി അതിന്റെ അര്‍ത്ഥം മനസ്സിലാക്കി വരികള്‍ പറയുകയായിരുന്നു.

വിജയ് അഭിനയിക്കുന്നത് കാണാന്‍ എനിക്കിഷ്ടമായിരുന്നു. എന്റെ ജീവിതത്തില്‍ ആദ്യമായി സ്വാധീനിച്ചവരില്‍ ഒരാളായിരുന്നു അദ്ദേഹം. സെറ്റില്‍ എല്ലാവരോടും വിനയം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കല്‍ ലൊക്കേഷനില്‍ വന്നാല്‍ പിന്നെ ധാരാളം സനയം അവിടെ ചെലവഴിക്കും. അത് ഞാനിപ്പോള്‍ ചെയ്യുന്ന കാര്യമാണ്. വളരെ അപൂര്‍വമായേ ഞാന്‍ പോകാറുള്ളൂ.

വിജയ് യും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴന്‍ 2002ലാണ് പുറത്തിറങ്ങിയത്. പ്രിയങ്കയുടെ ആദ്യ സിനിമ കൂടിയായിരുന്നു തമിഴന്‍. ഒരു ക്രിമിനല്‍ മേധാവിക്കെതിരെ പോരാടുന്ന സൂര്യ എന്ന അഭിഭാഷകന്‍ അഴിമതിക്കേസുകള്‍ പരിഹരിക്കുന്നതും ഒടുവില്‍ ഇന്ത്യന്‍ നിയമത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് സൗജന്യ പുസ്തകമായി നല്‍കുന്നതുമാണ് സിനിമ പറയുന്നത്. മഞ്ജിത്താണ് ചിത്രത്തിന്റെ സംവിധാനം.


Next Story

Popular Stories