Top

കുട്ടികള്‍ എപ്പോള്‍?; മറുപടിയുമായി പ്രിയങ്ക ചോപ്ര

2018ലായിരുന്നു ഇരുവരും വിവാഹിതരായത്

14 Jan 2022 5:04 AM GMT
ഫിൽമി റിപ്പോർട്ടർ

കുട്ടികള്‍ എപ്പോള്‍?; മറുപടിയുമായി പ്രിയങ്ക ചോപ്ര
X

പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുളള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. ഇപ്പോള്‍ ഇരുവരും വാര്‍ത്തയാകുന്നത് ഭാവിയില്‍ കുട്ടിയുണ്ടാകാനുള്ള പദ്ധതികളെക്കുറിച്ച് തുറന്നു പറഞ്ഞാണ്. തന്റെ ദാമ്പത്യ ജീവിതത്തിലെ അടുത്ത ഘട്ടത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്.

കുട്ടികളെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ സെറ്റില്‍ ആവുമെന്ന് തന്റെ അമ്മക്ക് പ്രതീക്ഷയില്ല എന്നു പറഞ്ഞ് പ്രിയങ്ക ചിരിച്ചു. അവര്‍ ഭാവിയിലേക്കുള്ള തങ്ങളുടെ ആഗ്രഹത്തിന്റെ വലിയ ഭാഗമാണെന്നും അത് സംഭവിക്കുമ്പോള്‍ സംഭവിക്കുമെന്നും പ്രിയങ്ക പറഞ്ഞു. അമ്മയായ ശേഷം കരിയറില്‍ പിന്നോട്ടു പോകുമോ എന്ന ചോദ്യത്തിന് അതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കുഴപ്പമില്ലെന്നാണ് താരം മറുപടി പറഞ്ഞത്.

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായ പ്രിയങ്ക, ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലു അവരുടെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രിയങ്കയും പോപ്പ് ഗായകനായ നിക്ക് ജൊനാസുമായുള്ള പ്രണയവും തുടര്‍ന്നുള്ള വിവാഹവുമെല്ലാം ആരാധകരും മാധ്യമങ്ങളും ഏറെ ആഘോഷിച്ച ഒന്നായിരുന്നു. 2018ലായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ പ്രിയങ്കയും നിക്കും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ നിക്കും പ്രിയങ്കയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ അത് തീര്‍ത്തും അടിസ്ഥാന രഹിതമായ പ്രചരണം ആണെന്ന് തെളിഞ്ഞു.

Next Story

Popular Stories