Top

ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി '83'; മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്

ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളിലാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തുന്നത്.

28 Nov 2021 6:57 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യയുടെ ലോകകപ്പ് വിജയവുമായി 83; മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്
X

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം '83' മലയാളത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. 1983 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം പ്രമേയമാക്കിയാണ് ചിത്രം എത്തുന്നത്.

ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളിലാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തുന്നത്. ചിത്രം ഡിസംബര്‍ 4 ന് ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദീപിക പദുകോണ്‍ ആണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദീപിക പദുക്കോണും ടീസര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരുന്നത്. ''83' 2021 ഡിസംബര്‍ 24ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ തിയേറ്ററിലെത്തും ' ദീപിക കുറിച്ചു.

Next Story