Top

ആംബര്‍ ഹേഡിനെതിരെ ഭീമഹര്‍ജി; അക്വാമാന്‍ 2ല്‍ നിന്നും ഒഴിവാക്കണമെന്നാവശ്യം

ഇതുവരെ രണ്ട് മില്യണിലധികം പേരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്

29 April 2022 5:28 AM GMT
ഫിൽമി റിപ്പോർട്ടർ

ആംബര്‍ ഹേഡിനെതിരെ ഭീമഹര്‍ജി; അക്വാമാന്‍ 2ല്‍ നിന്നും ഒഴിവാക്കണമെന്നാവശ്യം
X

ഹോളിവുഡ് താരം ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ വിചാരണ തുടരവെ ചര്‍ച്ചയായി ആംബര്‍ ഹേഡിനെതിരായ ഭീമഹര്‍ജി. ഹേഡ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വമാന്‍ 2-ല്‍ നിന്നും താരത്തെ മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചേഞ്ച് ഡോട്ട് ഓ.ആർ.ജി എന്ന വെബ്‌സൈറ്റിലൂടെയാണ് ഹര്‍ജിയില്‍ പ്രേക്ഷകരുടെ ഒപ്പ് ശേഖരണം നടത്തുന്നത്. ഇതുവരെ രണ്ട് മില്യണിലധികം പേരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്.

ജോണി ഡെപ്പില്‍ നിന്നും ഗാര്‍ഹിക പീഡനം നേരിടുന്നുവെന്ന് ഹേഡിന്റെ പരാമര്‍ശത്തില്‍ ഡെപ്പിനെ ''പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍' എന്ന സിനിമ പരമ്പരയില്‍ നിന്നും മാറ്റിയതായി അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഈ സംഭവം നിലനില്‍ക്കെയാണ് ഹേഡിനെ അക്വാമാന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി.

അതേസമയം, ആംബര്‍ ഹേഡിന് എതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ട കേസ് യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ തുടരുകയാണ്. 2018 ല്‍ 'ദ് വാഷിങ്ടന്‍ പോസ്റ്റില്‍', താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേര്‍ഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായും ഡെപ് പറയുന്നു. ഡെപ്പിന്റെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഭാര്യയുടെ ആ പരാമര്‍ശത്തോടെ 'പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍' സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായും ഡെപ്പ് പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

Story Highlights; Petition To Remove Amber Heard From Aquaman 2

Next Story