കത്രീനയുടെ വിവാഹം; ചടങ്ങ് പകര്‍ത്താന്‍ നൂറ് കോടി
നേരത്തെ ഒരു അന്താരാഷ്ട്ര മാഗസിന് അവകാശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
7 Dec 2021 3:24 PM GMT
ഫിൽമി റിപ്പോർട്ടർ

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. വിവാഹ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനായി ഒരു ഒടിടി കമ്പനി നൂറ് കോടി താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇവര്‍ മാത്രമായിരിക്കും വിവാഹ ചിത്രങ്ങള്‍ പകര്‍ത്തുക. നേരത്തെ ഒരു അന്താരാഷ്ട്ര മാഗസിന് അവകാശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ അനുമതി ഇല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദമില്ല. വിവാഹത്തിന്റെ റീല്‍സോ വീഡിയോയോ ചെയ്യരുത്, തുടങ്ങിയ നിബന്ധനകളുണ്ട് വിവാഹത്തില്‍ പങ്കെടുക്കുന്നതിന്. കൂടാതെ ഒരു രഹസ്യ കോഡ് കൂടിയുണ്ട്. ഇതില്ലാത്തപക്ഷം വിവാഹത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കില്ല.
അതേസമയം, മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന വിവാഹ ചടങ്ങുകള്‍ ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ദിവസം തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി മുംബൈ വിമാനത്താവളത്തിലെത്തിയ സെലിബ്രിറ്റികളുടെ ഫോട്ടോകളും പുറത്തു വരുന്നുണ്ട്. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനുമുള്പ്പെടെയുള്ളവര് മുംബൈ വിമാനത്താവളത്തില്‍ എത്തിയ ചിത്രങ്ങളാണ് പ്രചാരം നേടുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡ് അതിഥികള്‍ക്ക് നല്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.
വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് വാക്സിന് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണം. വിക്കി കൗശലും കത്രീന കൈഫും രാജസ്ഥാനിലേക്ക് പുറപ്പെടുന്നതിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇനി ഇരുവരുടെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകള്‍ക്കായാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാത്തിരിക്കുന്നത്.