Top

'ഓ, എന്റെ രോമങ്ങളെക്കുറിച്ചാണെങ്കിൽ അതിൽ ഞാൻ ക്ഷമ ചോദിക്കില്ല'; തിലോത്തമ ഷോം

''ഞാൻ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കിൽ ക്ഷമ ചോദിക്കുന്നു..''

19 Jan 2022 1:20 PM GMT
ഫിൽമി റിപ്പോർട്ടർ

ഓ, എന്റെ രോമങ്ങളെക്കുറിച്ചാണെങ്കിൽ അതിൽ ഞാൻ ക്ഷമ ചോദിക്കില്ല; തിലോത്തമ ഷോം
X

മുഖം മിനുക്കിയും, രോമങ്ങളില്ലാത്ത ക്ലീൻ ഷേവ് ശരീരവും മാത്രമാണ് സ്ത്രീ സൗന്ദ്ര്യത്തിന്റെ മൂലഘടകം എന്ന ആശയത്തെയും അതിരിനെയും ഒക്കെ മാറ്റി നിർത്തി, സൗന്ദര്യം എന്നത് ശരീരത്തിന്റെ ഭംഗിയിലല്ല എന്ന് ഇതിനോടകം തന്നെ സ്ത്രീകൾ തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ അതെ ആശയം തന്റെ ചിത്രത്തിലൂടെ പങ്കുവച്ചെത്തിയിരിക്കുകയാണ് ബോളിവുഡ് താരം തിലോത്തമ ഷോം. ഒപ്പം ക്ഷമ എന്ന വാക്കിനെ കുറിച്ചും. ഇൻസ്റ്റാഗ്രാമിലിൽ തന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം.

'ഞാൻ ഒരുപാട് ക്ഷമ പറയാറുണ്ട്. അതിൽ ഏറ്റവും മോശം എന്ന് പറയുന്നത് നമ്മൾ ഒരാളോട് ഹെലോ പറയുന്നത് പോലെ തിരിച്ചും ഒരു സോറി ലഭിക്കും എന്നുള്ള പ്രതീക്ഷയിലാണ്. ഞാൻ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കിൽ ക്ഷമ ചോദിക്കുന്നു. കാരണം എനിക്കത് അൽപ്പം കൂടി നന്നായി ചെയ്യാൻ സാധിക്കുമായിരുന്നു. നിശബ്ദതയിൽ നമ്മുടെ വായിൽ നിന്ന് അറിയാതെ പോകുന്ന കാര്യങ്ങൾ ചിലപ്പോൾ യുക്തിക്ക് നിരക്കാത്തതാണ്.

ഈ ടി ഷർട്ട് ഒരു ഓർമപ്പെടുത്തലാണ് ഈ വാചകം (ക്ഷമ) കുറച്ച് ഉപയോഗിക്കാനും കൂടുതൽ അർത്ഥമാക്കാനും. (ഓ എന്റെ രോമങ്ങളെക്കുറിച്ചാണെങ്കിൽ അതിൽ ഞാൻ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ല. ഞാൻ ചിലപ്പോൾ വാക്‌സ് ചെയ്യും. ചിലപ്പോൾ ചെയ്യില്ല, എനിക്കിഷ്ടമുള്ളതു പോലെ ഞാൻ ധരിക്കുന്നു. ശുഭദിനം.' തിലോത്തമ കുറിച്ചു.

Next Story