അസാധാരണമായ യഥാർത്ഥ പ്രണയകഥയുമായി 'ഓ സാത്തി ചൽ'; ഐശ്വര്യ രജനികാന്ത് ബോളിവുഡിലേക്ക്
'ഹിന്ദിയിലെ എന്റെ ആദ്യ ഫീച്ചർ ഫിലിം പ്രഖ്യാപിക്കുന്നതിൽ വളരെയേറെ സന്തോഷത്തിലും ആവേശത്തിലുമാണ്'
21 March 2022 7:16 AM GMT
ഫിൽമി റിപ്പോർട്ടർ

ഐശ്വര്യ രജനികാന്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. 'ഓ സാത്തി ചൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ബോളിവുഡിലേക്കുള്ള അരങ്ങേറ്റം കുറിച്ചതായി ഐശ്വര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ഹിന്ദിയിലെ തന്റെ സംവിധായക അരങ്ങേറ്റ ഫീച്ചർ സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട് എന്നും സിനിമയുടെ ഭാഗമായർക്ക് നന്ദി എന്നും ഐശ്വര്യ പോസ്റ്റിൽ പറഞ്ഞു.
അസാധാരണമായ ഒരു യഥാർത്ഥ പ്രണയകഥ. 'ഓ സാത്തി ചൽ' എന്ന ഹിന്ദിയിലെ എന്റെ ആദ്യ ഫീച്ചർ ഫിലിം പ്രഖ്യാപിക്കുന്നതിൽ വളരെയേറെ സന്തോഷത്തിലും ആവേശത്തിലുമാണ്. ഈ പ്രോജക്റ്റിന്റെ ഭാഗമായതിന് എല്ലാവർക്കും നന്ദി. പ്രീ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.
പ്രണയ സിനിമകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഐശ്വര്യയുടെ പുതിയ ഹിന്ദി ചിത്രവും ഒരു തീവ്ര പ്രണയം പറയുന്നതാണ്. തമിഴിൽ ധനുഷിനെയും ശ്രുതി ഹാസനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രം 'ത്രീ' ഹിറ്റായിരുന്നു. ക്ലൗഡ് നയൻ പിക്ചേഴ്സിന്റെ ബാനറിൽ മീനു അറോറയാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിലൂടെ തമിഴ് ആരാധകരും ആശംസകൾ അറിയിച്ചെത്തുന്നുണ്ട്.
Story highlights: 'O Saathi Chal' with an extraordinary true love story; Aishwarya Rajinikanth to make her Bollywood debut