Top

'പത്ത്' നായികമാർ, മൂന്ന് വേഷങ്ങളിൽ സൽമാൻ ഖാൻ; 'നോ എൻട്രി' രണ്ടാം ഭാഗം വരുന്നു

ചിത്രീകരണം ഉടൻ ആരംഭിക്കും.

18 Jun 2022 3:16 AM GMT
ഫിൽമി റിപ്പോർട്ടർ

പത്ത് നായികമാർ, മൂന്ന് വേഷങ്ങളിൽ സൽമാൻ ഖാൻ; നോ എൻട്രി രണ്ടാം ഭാഗം വരുന്നു
X

2005ൽ പുറത്തിറങ്ങിയ 'നോ എൻട്രി' എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 'നോ എൻട്രി മേ എൻട്രി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആകെ പത്ത് നായികമാർ ഉണ്ടെന്ന കൗതുകകരമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 2012 മുതൽ ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാൻ നീണ്ട് പോകുകയായിരുന്നു.

സൽമാൻ ഖാൻ, അനിൽ കപൂർ, ഫരീദ് ഖാൻ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ഒന്നാം ഭാഗത്തിലും ഇവർ തന്നെയായിരുന്നു നയക കഥാപാത്രങ്ങളായി എത്തിയത്. മൂന്ന് നായകന്മാരും മൂന്ന് വേഷങ്ങളിൽ എത്തുന്നു എന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൂന്ന് നായകന്മാർക്കും അവർ അവതരിപ്പിക്കുന്ന ഒൻപത് കഥാപാത്രങ്ങൾക്കുമായാണ് പത്ത് നായികമാർ ചിത്രത്തിൽ ഉണ്ടാകുക.

2005ൽ പുറത്തിറങ്ങിയ നോ എൻട്രിയിൽ ബിപാഷ ബസു, ലാറ ദത്ത, ഇഷ ഡിയോൺ എന്നിവരായിരുന്നു നായികമാർ. സമീര റെഡ്ഡിയും, സലീന ജെയ്റ്റ്ലിയും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഒന്നാം ഭാഗത്തിലെ നായികമാർ ആരും രണ്ടാം ഭാഗത്തിൽ ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സംവിധായകൻ അനീസ് ബസ്മി അറിയിച്ചു.

Story highlights: no entry sequel will see salman khan in triple role and 10 actresses

Next Story