Top

അയൽവാസി അപകീർത്തിപ്പെടുത്തി; പരാതിയുമായി സൽമാൻ ഖാൻ

ഭൂമി വിൽപ്പന ഇടപാടുമായി ബന്ധപ്പെട്ട് കേതൻ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് സൽമാൻ ഖാന്റെ പരാതി.

16 Jan 2022 10:13 AM GMT
ഫിൽമി റിപ്പോർട്ടർ

അയൽവാസി അപകീർത്തിപ്പെടുത്തി; പരാതിയുമായി സൽമാൻ ഖാൻ
X

അയൽവാസി തന്നെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് പരാതിയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. നടന്റെ പരാതിയിൽ അയൽവാസിയായ കേതൻ കക്കാഡിനെതിരെ പൊലീസ് കേസെടുതിരിക്കുകയാണ്. ഭൂമി വിൽപ്പന ഇടപാടുമായി ബന്ധപ്പെട്ട് കേതൻ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് സൽമാൻ ഖാന്റെ പരാതി. യൂട്യൂബിലെ അഭിമുഖത്തിലൂടെയാണ് സൽമാനെതിരെ ആരോപണം.

താരത്തിന്റെ പൻവേൽ ഫാംഹൗസിന് സമീപം കേതൻ കക്കാഡിന് വസ്തു ഉണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കേസിലേക്ക് നയിച്ചത്. യൂട്യൂബ് അഭിമുഖത്തിലാണ് കേതൻ നടനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതെന്ന് സൽമാൻ ഖാന്റെ അഭിഭാഷകൻ ആരോപിക്കുന്നു.

സൽമാൻ ഖാനെ കുറിച്ച് മറ്റ് പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് കക്കാഡിനെ തടയണമെന് കോടതിയിൽ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം മുംബൈ സിറ്റി സിവിൽ കോടതി നിരസിച്ചു. കൂടാതെ ഇടക്കാല നിരോധനത്തിനുള്ള ഉത്തരവും പുറപ്പെടുവിച്ചില്ല. കേസ് ജനുവരി 21 ന് വാദം കേൾക്കാൻ മാറ്റിവെച്ചിരിക്കുന്നതായി ജഡ്ജി അനിൽ എച്ച് ലദ്ദാദ് അറിയിച്ചു.

കേതൻ കക്കാഡിന്റെ പൻവേലിലെ ഭൂമി ഇടപാട് റദ്ദാക്കിയതിന് പിന്നിൽ നടനാണ് എന്നാരോപിച്ചാണ് ഖാനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, തന്റെ ഫാം ഹൗസിനോട് ചേർന്ന് കേതൻ ഒരു സ്ഥലം വാങ്ങാൻ ശ്രമിച്ചിരുന്നുവെന്നും നിയമപ്രശ്നങ്ങളെ തുടർന്ന് അധികൃതരാണ് ഇടപാട് റദ്ദാക്കിയെന്നും ഖാന്റെ അഭിഭാഷകനും പറയുന്നു.

Next Story