'നിങ്ങളുടെ ലിസ്റ്റില്‍ അവര്‍ക്ക് ഇടം ആവശ്യമില്ല'; നയന്താരയേക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കരണ്‍ ജോഹറിന് വിമര്‍ശനം
സാമന്തയെ അഭിനന്ദിച്ചും നിരവധി ട്വീറ്റുകൾ വരുന്നുണ്ട്.
25 July 2022 3:28 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ താരം നയൻതാരയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ സംവിധായകൻ കരൺ ജോഹറിനെതിരെ വിമർശനം. സമാന്തയും അക്ഷയ് കുമാറും അതിഥികളായ കോഫി വിത്ത് കരൺ 7ന്റെ പുതിയ എപ്പിസോഡിലാണ് കരൺ ജോഹർ വിവാദ പരാമർശം നടത്തിയത്. എപ്പിസോഡിനിടെ, ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിച്ചു. നയൻതാര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ 'എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്.
എപ്പിസോഡ് പുറത്തിറങ്ങിയതിന് പിന്നാലെ നയൻതാരയുടെ ആരധകർ കരൺ ജോഹറിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി എത്തിയിട്ടുണ്ട്. 'നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആണ് സാർ. നിങ്ങളുടെ ലിസ്റ്റില്‍ അവര്‍ക്ക് ഇടം ആവശ്യമില്ല' എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നയൻതാരയുടെ പേര് പറഞ്ഞതിന് സാമന്തയെ അഭിനന്ദിച്ചും നിരവധി ട്വീറ്റുകൾ വരുന്നുണ്ട്.
എന്നാൽ കരൺ ജോഹറിന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന വാദവും ഉയരുന്നുണ്ട്. ഒർമാക്സ് മീഡിയ ലിസ്റ്റിൽ ഒന്നാമതെത്തിയ സാമന്തയെ കരൺ ജോഹർ പ്രശംസിച്ചിരുന്നു. ഈ ലിസ്റ്റിൽ നയൻതാരയുടെ പേരില്ല എന്നാണ് കരൺ ഉദേശിച്ചത് എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
നിലവിൽ ഷാരൂഖ് ഖാൻ നായകനാകുന്ന 'ജവാനി'ലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അറ്റ്ലി ആണ്. അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ചിത്രത്തിൽ നയൻസ് എത്തുക എന്ന റിപ്പോർട്ടുകളുമുണ്ട്. 'ജവാൻ' അടുത്ത വർഷം ജൂൺ രണ്ടാം തീയതി റിലീസ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
story highlights: nayanthara fans against karan johar on his comments against actress