Top

പോക്‌സോ കേസിൽ നവാസുദ്ദീന്‍ സിദ്ദിഖി കുറ്റവിമുക്തൻ

2012ല്‍ നവാസുദ്ദീന്‍ സിദ്ദിഖി ബന്ധുവായ പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്നാണ് പരാതി

28 April 2022 2:13 PM GMT
ഫിൽമി റിപ്പോർട്ടർ

പോക്‌സോ കേസിൽ നവാസുദ്ദീന്‍ സിദ്ദിഖി കുറ്റവിമുക്തൻ
X

ലൈം​ഗിക പീഡന കേസിൽ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ കോടതി കുറ്റവിമുക്തനാക്കി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പിഡീപ്പിച്ചെന്ന പരാതിയിലാണ് സെഷല്‍ പോക്‌സോ കോടതിയുടെ നടപടി.

2012ല്‍ നവാസുദ്ദീന്‍ സിദ്ദിഖി ബന്ധുവായ പെണ്‍കുട്ടിയെ പിഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ കുടുംബാംഗങ്ങള്‍ നവാസുദ്ദീനെ പിന്തുണച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. നവാസുദ്ദീന്‍, സഹോദരന്മാരായ മിനാസുദ്ദീന്‍, ഫയാസുദ്ദീന്‍, അയാസുദ്ദീന്‍ എന്നിവരെയും മാതാവ് മെഹറുന്നിസയെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

മുംബൈ വേര്‍സോവ സ്‌റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ബുധാനയിലേക്കു മാറ്റുകയായിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം, പരാതിക്കാരനോട് കോടതിയിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടതായി സർക്കിൾ ഓഫീസർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനയ് ഗൗതം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Story Highlights; Nawazuddin Siddiqui acquitted in POCSO case

Next Story