Top

'നിരാശപ്പെടുത്തുന്ന വിജയങ്ങള്‍'; ബോക്‌സ് ഓഫീസ് ഹിറ്റുകളെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി

24 April 2022 7:32 AM GMT
ഫിൽമി റിപ്പോർട്ടർ

നിരാശപ്പെടുത്തുന്ന വിജയങ്ങള്‍; ബോക്‌സ് ഓഫീസ് ഹിറ്റുകളെക്കുറിച്ച് നവാസുദ്ദീന്‍ സിദ്ദിഖി
X

മുഖ്യാധാര ഇന്ത്യന്‍ സിനിമകളുടെ അവസ്ഥയെക്കുറിച്ച് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഇക്കാലത്ത് ഹിറ്റുകളായി മാറുന്ന സിനിമകളില്‍ താന്‍ നിരാശനാണെന്ന് താരം പറഞ്ഞു. മഹാമാരി കാരണം പ്രേക്ഷകരുടെ അഭിരുചിയില്‍ പുരോഗമനം ഉണ്ടാകുമെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ അത് സംഭവിച്ചുവെന്ന് തനിക്ക് തോന്നുന്നില്ല. ഇക്കാലത്ത് ബോക്‌സ് ഓഫീസില്‍ വന്‍ വിജയങ്ങളായി മാറുന്ന സിനിമകള്‍ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും അങ്ങനെ തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അര്‍ത്ഥവത്തായ വാണിജ്യ സിനിമകളും ഉണ്ട്. 'ബജ്രംഗി ഭായ്ജാന്‍' പോലെയുള്ള സിനിമകള്‍. അത് നിങ്ങളെ ചിന്തിപ്പിക്കുന്ന ഒരു സിനിമയാണ്. അത് ആളുകളെ ഒന്നിപ്പിക്കുന്ന സിനിമയാണ്. ആളുകളെ ഭിന്നിപ്പിക്കുന്ന സിനിമകള്‍ സിനിമകളല്ലെന്ന് നവസുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'യഥാര്‍ത്ഥ അഭിനയവും കലയും ഉള്ള സിനിമകളേക്കാള്‍ വാണിജ്യ സിനിമകളെയാണ് ബോളിവുഡ് എപ്പോഴും ഇഷ്ടപ്പെടുന്നത്. ഈ വാണിജ്യ ബിഗ് ബജറ്റ് സിനിമകള്‍ കാരണം, നല്ല ചെറിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് വെല്ലുവിളിയായി മാറുന്നു. ആളുകള്‍ അത് കാണാന്‍ വരുന്നില്ല, ഇത് അവരുടെ ബോക്സ് ഓഫീസ് വരുമാനത്തെ ബാധിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിനിമകള്‍ കാണാനാണ് ബോളിവുഡ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. ശത്രവുവിനെ നായകന്‍ ഒരടി അകലത്തില്‍ നിന്നും അടിക്കുന്നതും, അവനെ പറപ്പിക്കുന്നതും വിശ്വസിക്കാവുന്ന ഒരു ലോകത്തേക്ക് അവരെ കൊണ്ടുപോകുന്നതും ഒക്കെയായ സിനിമകള്‍ കാണാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്'. നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

'ഒരുപിടി വാണിജ്യ സിനിമകള്‍ ചെയ്തതുകൊണ്ടല്ല തനിക്ക് മുംബൈയില്‍ ഒരു മാളിക വാങ്ങാന്‍ കഴിഞ്ഞത്. തന്റെ വീടിന് ഒരാള്‍ സങ്കല്‍പ്പിക്കുന്നതിലും കൂടുതല്‍ വിലയുണ്ട്. നാലോ അഞ്ചോ വാണിജ്യ സിനിമകള്‍ കൊണ്ട് തനിക്ക് അത് താങ്ങാന്‍ കഴിയില്ല. ഞാന്‍ സൗജന്യമായി ചെയ്ത ചില സിനിമകള്‍ ഉണ്ട്. ഇനിയും അത് തുടരും.' നവസുദ്ദീന്‍ പറഞ്ഞു.

Story Highlights; Navasuddin Siddiqui about box office hits

Next Story