'ഖാന്മാര് എങ്ങനെ സ്വന്തം മനസാക്ഷിയെ ബോധിപ്പിക്കും?'; 'പ്രവാചകനിന്ദ'യിലെ മൗനത്തില്‍ വിമര്‍ശനവുമായി നസ്റുദ്ദീന്‍ ഷാ
9 Jun 2022 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ സിനിമാ താരങ്ങളുടെ മൗനത്തെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന് നടന് നസറുദ്ദീന്‍ ഷാ. പ്രതികരിക്കുന്നതിലൂടെ താരങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്‍ഡി ടിവിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന് പ്രതികരണം.
ബോളിവുഡിലെ ഖാന്മാരെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, 'എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ ഇപ്പോള്‍ ഉള്ള സ്ഥാനത്തല്ല ഞാനുള്ളത്. വളരെ റിസ്ക് എടുക്കുന്നുവെന്ന് അവര്‍ കരുതുന്നതായി എനിക്ക് തോന്നുന്നു. അതെങ്ങനെയാണ് അവര്‍ സ്വന്തം മനസ്സാക്ഷിയോട് വിശദീകരിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ നഷ്ടപ്പെടാന്‍ വളരെയധികം ഉള്ള ഒരു അവസ്ഥയിലാണ് അവര്‍ എന്ന് ഞാന്‍ കരുതുന്നു' എന്ന് അദ്ദേഹം പ്രതികരിച്ചു.
വിവേക് അഗ്നിഹോത്രിയുടെ കാശ്മീര്‍ ഫയല്‍സ് 'കപടദേശസ്നേഹ സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാശ്മീരി ഹിന്ദുക്കളുടെ കഷ്ടപ്പാടുകളുടെ സാങ്കല്പ്പികമായ പതിപ്പാണ് കാശ്മീര്‍ പതിപ്പെന്നും സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
നുപൂര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ ഇത്തരത്തിലുള്ള വിദ്വേഷകരെ നിശബ്ദരാക്കന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് നസറുദ്ദീന്‍ ഷാ ആവശ്യപ്പെടുന്നു. അദ്ദേഹം സംസാരിക്കേണ്ട സമയാണിതെന്നും ഇത്തരക്കാര്‍ക്ക് ബോധമുണ്ടാക്കിക്കൊടുക്കാന് പ്രാധാമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights; Naseeruddin Shah reacts to Actors silence on Nupur Sharma's controversy statement