Top

പൊതുവേദിയിൽ ചുംബിച്ചത് സംസ്‌കാര വിരുദ്ധമെന്ന് സംഘപരിവാർ; സദാചാരത്തിന് പൂട്ടിട്ട് കോടതി, ശിൽപ ഷെട്ടി കുറ്റവിമുക്ത

2007ലാണ് അമേരിക്കൻ താരം റിച്ചാർഡ് ഗിരെ ശിൽപാ ഷെട്ടിയെ ചുംബിച്ചത്.

25 Jan 2022 10:55 AM GMT
ഫിൽമി റിപ്പോർട്ടർ

പൊതുവേദിയിൽ ചുംബിച്ചത് സംസ്‌കാര വിരുദ്ധമെന്ന് സംഘപരിവാർ; സദാചാരത്തിന് പൂട്ടിട്ട് കോടതി, ശിൽപ ഷെട്ടി കുറ്റവിമുക്ത
X

ഹോളിവുഡ് നടൻ പൊതുവേദിയിൽ ചുംബിച്ച കേസിൽ നടി ശിൽപ ഷെട്ടിയെ കുറ്റവിമുക്തയാക്കി. ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ മുംബൈ കോടതി നടിയെ വെറുതെവിട്ട് ഉത്തരവിറക്കി. ഇന്ത്യൻ സംസ്‌കാരത്തിൽ കവിളിൽ ചുംബിക്കുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് നടൻ കോടതിയിൽ നൽകിയ വിശദീകരണം.

2007ലാണ് അമേരിക്കൻ താരം റിച്ചാർഡ് ഗിരെ ശിൽപാ ഷെട്ടിയെ ചുംബിച്ചത്. ട്രക്ക് ഡ്രൈവർമാർക്കിടയിൽ എയിഡ്‌സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയായിരുന്നു സംഭവം. ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണെന്നും ശിൽപ ഷെട്ടി നടനെ തടഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തരേന്ത്യൻ ശിവസേനയും ബിജെപിയുമെല്ലാം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇരുവർക്കുമെതിരെ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരായ കേസുകൾ മുംബൈയിലേക്ക് മാറ്റണമെന്ന ശിൽപയുടെ ആവശ്യത്തെ തുടർന്ന് 2017ൽ സുപ്രീം കോടതി ഇത് അനുവദിക്കുകയായിരുന്നു.

Next Story