Top

മിതാലി രാജിന്റെ ബയോപിക് 'ഷബാഷ് മിതു'; ഫെബ്രുവരി നാലിന് തീയേറ്ററുകളില്‍

താപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്

3 Dec 2021 4:35 PM GMT
ഫിൽമി റിപ്പോർട്ടർ

മിതാലി രാജിന്റെ ബയോപിക് ഷബാഷ് മിതു; ഫെബ്രുവരി നാലിന് തീയേറ്ററുകളില്‍
X


ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജിന്റെ ബയോപിക് 'ഷബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി നാലിന് ചിത്രം തീയേറ്ററുകളിലെത്തും. മിതാലിയുടെ ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു. മിതാലി രാജും പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

താപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് റാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെന്‍ ആണ് തിരക്കഥയൊരുക്കുന്നത്. വയാകോം 18ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വനിത താരങ്ങളില്‍ ഒരാളാണ് മിതാലി രാജ്. ഏകദിന ക്രിക്കറ്റില്‍ 7391 റണ്‍സോടെ വനിത ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് മിതാലി. ഏകദിനത്തില്‍ ഏഴ് സെഞ്ച്വറികളും 56 അര്‍ധ സെഞ്ചറികളും താരം നേടിയിട്ടുണ്ട്. 12 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി ഒരു ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 699 റണ്‍സും മിതാലി നേടിയിട്ടുണ്ട്.


Next Story