Top

മിതാലി രാജിന്റെ ബയോപിക് 'സബാഷ് മിതു' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

ശ്രീജിത്ത് മുഖര്‍ജിയാണ് സബാഷ് മിതു സംവിധാനം ചെയ്യുന്നത്

30 April 2022 3:45 AM GMT
ഫിൽമി റിപ്പോർട്ടർ

മിതാലി രാജിന്റെ ബയോപിക് സബാഷ് മിതു തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
X

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിത കഥ പറയുന്ന ചിത്രം 'സബാഷ് മിതു'വിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്‌സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. താരം തന്നെയാണ് റിലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു.

ശ്രീജിത്ത് മുഖര്‍ജിയാണ് സബാഷ് മിതു സംവിധാനം ചെയ്യുന്നത്. പ്രിയ ആവേനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിര്‍ഷ റേ ചിത്രത്തിനായി ക്യാമററ ചലിപ്പിക്കുന്നു. വിജയ് റാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. തപ്‌സിക്കൊപ്പം വിജയ് റാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണ് മിതാലി രാജ്. രാജ്യാന്തര ക്രിക്കറ്റില്‍ താരത്തിന് നിരവധി റെക്കോര്‍ഡുകള്‍ ഉണ്ട്. ഏകദിനത്തില്‍ 7000 റണ്ണുകള്‍ നേടിയ ഏക വനിതാ ക്രിക്കറ്റ് താരം, ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ താരം എന്നിങ്ങനെ പോകുന്നു മിതാലിയുടെ റെക്കോര്‍ഡുകള്‍. താരമായി തപ്‌സി എത്തുമ്പോള്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലാണ്.

Story Highlights; Mitali Raj biopic Shabhaash mithu To the theaters

Next Story