Top

'ട്രോളുകൾക്ക് ഒരു നല്ല സിനിമയെ തടയാനാവില്ല'; ആമിർ ഖാന് പിന്തുണയുമായി മിലിന്ദ് സോമൻ

സിനിമയ്‌ക്കെതിരെ നടക്കുന്ന ക്യാംപയിനിൽ ആമിർ ഖാനും പ്രതികരണവുമായി എത്തിയിരുന്നു.

3 Aug 2022 7:48 AM GMT
ഫിൽമി റിപ്പോർട്ടർ

ട്രോളുകൾക്ക് ഒരു നല്ല സിനിമയെ തടയാനാവില്ല; ആമിർ ഖാന് പിന്തുണയുമായി മിലിന്ദ് സോമൻ
X

ആമിർ ഖാൻ നായകനായ ചിത്രം 'ലാൽ സിങ് ഛദ്ദ'യ്ക്ക് നേരെ നടക്കുന്ന ക്യാംപയിനിൽ പ്രതികരണവുമായി നടൻ മിലിന്ദ് സോമൻ. 'ട്രോളുകൾക്ക് ഒരു നല്ല സിനിമയെ തടയാനാവില്ല' എന്ന്‌ നടൻ പറയുന്നത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് നടന്റെ പ്രതികരണം.

'ലാൽ സിങ് ഛദ്ദ'യുടെ ടീസറും ട്രെയ്‌ലറും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി 'ബോയ്‌കോട്ട് ലാൽ സിങ് ഛദ്ദ' എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആണ്. ഓഗസ്ററ് പതിനൊന്നിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ബഹിഷ്‌ക്കരിക്കണം എന്നാണ് പലരുടെയും ആവശ്യം.

സിനിമയ്‌ക്കെതിരെ നടക്കുന്ന ക്യാംപയിനിൽ ആമിർ ഖാനും പ്രതികരണവുമായി എത്തിയിരുന്നു. താൻ ഇന്ത്യയെ സ്നേഹിക്കാത്ത ആളാണ് എന്ന് കരുതുന്നത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു നടന്റെ പ്രതികരണം. 'ചിലർ പറയുന്നത് ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണ് എന്നാണ്‌. അങ്ങനെ വിശ്വസിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. അവർ അത് അവരുടെ ഹൃദയങ്ങളിൽ വിശ്വസിക്കുന്നു. പക്ഷേ അത് ശരിയല്ല. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെയല്ല. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക' ആമിർ വ്യക്തമാക്കി.

story highlights:milind soman in support of aamir on laal singh chadda issue

Next Story