മാർവൽ ബോളിവുഡിൽ നിന്ന് കോപ്പിയടിച്ചതായി ആരോപണം; വീഡിയോ
'ബാജിറാവു മസ്താനി' 2015ൽ പുറത്തിറങ്ങിയ ചിത്രമാണ്. 'ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്സ്' 2021ലാണ് പുറത്തിറങ്ങുന്നത്.
21 April 2022 6:18 AM GMT
ഫിൽമി റിപ്പോർട്ടർ

മാർവൽ ചിത്രം 'ഷാങ്-ചി ആൻഡ് ദി ലെജൻഡ് ഓഫ് ദ ടെൻ റിംഗ്സി'ലെ യുദ്ധരംഗം ബോളിവുഡിൽ നിന്ന് എടുത്തതാണെന്ന് ആരോപണം. സഞ്ജയ് ലീല ബൻസാലിയുടെ 'ബാജിറാവു മസ്താനി'യിയുടെ നിന്ന് കൃത്യമായ പകർപ്പാണിതെന്ന് റെഡ്ഡിറ്റ് അവകാശപ്പെടുന്നത്. പാശ്ചാത്യ സിനിമകളിൽ നിന്ന് ഇന്ത്യൻ സിനിമ നിരവധി പകർപ്പുകൾ കൊണ്ടുവരാറുണ്ടെങ്കിൽ വിപരീതമായി സംഭവിക്കുന്നത് അപൂർവമായ കാര്യമാണ് എന്നും പറയുന്നു. രണ്ടു സിനിമകളിലെയും യുദ്ധരംഗങ്ങളുടെ ഫ്രേമും ഷോട്ടും ഒരുപോലെ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
'ബാജിറാവു മസ്താനി' 2015ൽ പുറത്തിറങ്ങിയ ചിത്രമാണ്. ബോളിവുഡിൽ കഥകൊണ്ടും ചിത്രീകരണം, സാങ്കേതിക വിദ്യകൊണ്ടും ചർച്ച ചെയ്യപ്പെട്ട ചിത്രമാണിത്. എന്നാൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ 'ഷാങ്-ചി ആൻഡ് ദ ലെജൻഡ് ഓഫ് ദ ടെൻ റിങ്സ്' 2021ലാണ് പുറത്തിറങ്ങുന്നത്.
രണ്ട് സീനുകളിലെയും ലോംഗ് ഷോട്ടിൽ യോദ്ധാവ് കുതിരപ്പുറത്തിരിക്കുന്ന രംഗവും ശത്രുവിന് നേരെ കുതിക്കുന്ന യോദ്ധാവിന്റെ ക്ലോസ് ഷോട്ടുളും തനി പകർപ്പ് തന്നെയാണ് എന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. ഷാങ് ചിയിൽ നിന്നുള്ള ഈ ദൃശ്യം ബാജിറാവു മസ്താനിയുടെ കൃത്യമായ പകർപ്പായിരുന്നു ??? " എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ റെഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പുറകെ ഇതിനെ ശരിവച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്.
Story highlights: Marvel movie Shang-Chi and The Legend of The Ten Rings copied from Bollywood film Bajirao Mastani; Video