Top

'മാൻ വേഴ്സസ് വൈൽഡ്'; ബിയർ ഗ്രിൽസിനൊപ്പം രൺവീർ സിംഗ് ജൂലൈ എട്ടിന്

മികച്ച പ്രതികരണമാണ് എപ്പിസോഡിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിക്കുന്നത്.

7 July 2022 6:40 AM GMT
ഫിൽമി റിപ്പോർട്ടർ

മാൻ വേഴ്സസ് വൈൽഡ്; ബിയർ ഗ്രിൽസിനൊപ്പം രൺവീർ സിംഗ് ജൂലൈ എട്ടിന്
X

ഡിസ്കവറി ചാനലിലൂടെ പ്രശസ്തി നേടിയ ബിയർ ഗ്രിൽസ് അവതരിപ്പിക്കുന്ന സാഹസിക യാത്രയാണ് 'മാൻ വേഴ്സസ് വൈൽഡ്'. ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയിൽ ഇന്ത്യയിൽ നിന്ന് രജനികാന്തും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമൊക്കെ സാഹസികതയുടെ ഭാഗമായിട്ടുണ്ട്. അടുത്തകാലത്തേയി ബോളിവുഡ് താരം രൺവീർ സിംഗും ഷോയുടെ ഭാഗമായുള്ള വാർത്തകളും എത്തിയിരുന്നു. ഇപ്പൊഴിതാ ഷോയുടെ പ്രോമോ പങ്കുവച്ചിരിക്കുകയാണ് താരം.

രൺവീർ വേഴ്സസ് വൈൽഡ് എന്ന പരിപാടി നാളെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഷോ സ്ട്രീം ചെയ്യുന്നത്. സെർബിയയിലെ അഗാധമായ വനത്തിലേക്കുള്ള യാത്രയാണ് ഇരുവരും ചേർന്ന് നടത്തുന്നത്. ചിത്രീകരണത്തിനിടെ പലതവണ ഭയം തോന്നിയെന്നും എന്നാൽ ഭയത്തെ മറികടക്കാനായെന്നും രൺവീർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'ചിലപ്പോൾ ഭയം നിങ്ങളെ തടയുകയും പരിമിതപ്പെടുത്തുകയും ചെയ്യും. അടുത്ത ഘട്ടം സ്വീകരിക്കുന്നതിൽ നിന്നും, വളരുന്നതിൽ നിന്നും നിങ്ങളെ തടയാൻ ഭയത്തിന് കഴിയും. ഭയത്തിന് നിങ്ങളുടെ മേൽ ആ നിയന്ത്രണമോ അധികാരമോ ഉണ്ടാകരുത്. മുന്നോട്ട് പോകണം. നിങ്ങൾ അഭിമുഖീകരിക്കേണ്ടതും അനുഭവിക്കേണ്ടതുമായ ഒന്നാണ് ഭയം.' താരം വ്യക്തമാക്കി.

മികച്ച പ്രതികരണമാണ് എപ്പിസോഡിന്റെ ടീസറിനും പ്രൊമോ വീഡിയോയ്ക്കും ലഭിക്കുന്നത്. താരത്തിന്റെ സാഹസികത നിറഞ്ഞ യാത്രയ്ക്കും ഒപ്പം ബിയർ ഗ്രിൽസിന്റെ പുതിയ എപ്പിസോഡിനുമായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Story hihglights: 'Man vs.Wild'; Ranveer Singh with Bear Grylls on July 8 Netflix

Next Story