Top

കത്രീനക്കും വിക്കി കൗശലിനുമെതിരായ വധഭീഷണി; ഒരാൾ അറസ്റ്റിൽ

കത്രീനയെ പിന്തുടരുകയും സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തയാൾക്കെതിരെ വിക്കി നൽകിയ പരാതിയിലാണ് അറസ്റ്റ്.

25 July 2022 9:34 PM GMT
ഫിൽമി റിപ്പോർട്ടർ

കത്രീനക്കും വിക്കി കൗശലിനുമെതിരായ വധഭീഷണി; ഒരാൾ അറസ്റ്റിൽ
X

മുംബൈ: ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ഉത്തർ പ്രദേശ് ലഖ്‌നൗ സ്വദേശിയായ മൻവീന്ദർ സിങ്ങാണ് പിടിയിലായത്. കത്രീനയെ പിന്തുടരുകയും സാമൂഹിക മാധ്യമങ്ങളിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തയാൾക്കെതിരെ വിക്കി നൽകിയ പരാതിയിലാണ് അറസ്റ്റ്.

മുംബൈ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 354 (ഡി) (പിന്തുടരൽ), ഐടി ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മഞ്ജുനാഥ് സിംഗ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാൾ വധഭീഷണി സന്ദേശങ്ങൾ അയച്ചത്.

വിക്കി കൗശലിന്റെ പരാതിയിൽ സാന്താക്രൂസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒരാൾ ഇൻസ്റ്റഗ്രാമിൽ ഭീഷണിപ്പെടുത്തുകയും ഭീഷണി സന്ദേശങ്ങളും, അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നതായി വിക്കി കൗശൽ പരാതിയിൽ പറഞ്ഞിരുന്നു.

സമാനമായ സംഭവം ഇതിന് മുൻപും ബോളിവുഡ് താരങ്ങൾക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുൻപാണ് സൽമാൻ ഖാനും സ്വര ഭാസ്കറിനും നേരെ അജ്ഞാതരുടെ വധഭീഷണി ഉണ്ടാഉയത്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സൽമാൻ ഖാന് വധഭീഷണി ഉണ്ടായത് എന്നാണ് റിപ്പോർട്ട്. സൽമാൻ ഖാന്റെ പിതാവ് സലിം ഖാന്റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നതിനെ തുടർന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കത്രീനയ്ക്കും വിക്കിയ്ക്കും ഭീഷണി മെസ്സേജുകൾ ലഭിക്കുന്നത്.

STORY HIGHLIGHTS: Man arrested for sending threats to Vicky Kaushal and Katrina Kaif

Next Story