Top

സല്‍മാൻ ഖാൻ വൈ പ്ലസ്, അക്ഷയ് കുമാറർ എക്‌സ് കാറ്റഗറി; താരങ്ങളുടെ സുരക്ഷയ്ക്ക് സായുധരായ നാല് ഉദ്യോഗസ്ഥർ

അനുപം ഖേറിനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്

2 Nov 2022 3:38 AM GMT
ഫിൽമി റിപ്പോർട്ടർ

സല്‍മാൻ ഖാൻ വൈ പ്ലസ്, അക്ഷയ് കുമാറർ എക്‌സ് കാറ്റഗറി; താരങ്ങളുടെ സുരക്ഷയ്ക്ക് സായുധരായ നാല് ഉദ്യോഗസ്ഥർ
X

മുംബൈ: അധോലോക സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ നിന്ന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെയാണ് നടന്റെ സുരക്ഷ വര്‍ധിപ്പിക്കാനുളള സര്‍ക്കാരിന്റെ തീരുമാനം. സല്‍മാനെ കൂടാതെ നടന്‍മാരായ അക്ഷയ് കുമാറിനും അനുപം ഖേറിനും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിന്റെയും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കാറ്റ​ഗറി തിരിച്ചാണ് സുരക്ഷ ഏർപ്പടുത്തിയിരിക്കുന്നത്. സല്‍മാനും അമൃതാ ഫഡ്‌നാവിസിനും വൈ പ്ലസ് കാറ്റഗറിയും അനുപം ഖേറിനും അക്ഷയ്കുമാറിനും എക്‌സ് കാറ്റഗറിയുമാണ്. വൈപ്ലസ് കാറ്റഗറിയില്‍ പെട്ടവരുടെ സുരക്ഷയ്ക്കായി എപ്പോഴും നാലു സായുധരായ ഉദ്യോഗസ്ഥരുടെ എക്‌സ് കാറ്റഗറിയില്‍പ്പെട്ടവരുടെ സുരക്ഷയ്ക്കായി മുന്ന് സായുധരായ ഉദ്യോഗസ്ഥകരുമാണ് ഉണ്ടാവുക.

മെയ് 29ന് പഞ്ചാബിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചത്. പിന്നാലെ സംഘത്തിന്റെ അടുത്ത ലക്ഷ്യം സൽമാൻ ആണെന്ന് സംഘത്തിലെ ഒരാൾ പൊലീസിന് മൊഴി നൽകിയിരുന്നു. 2018ല്‍ കൃഷ്ണമൃഗത്തെ സൽമാൻ വേട്ടയാടിയതിനെ തുടർന്നാണ് നടനെ കൊല്ലാൻ പദ്ധതിയിട്ടത്. പിന്നീട് നടന് ഭീഷണികത്തും ലഭിച്ചിരുന്നു. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ നടന് ശക്തമായ സുരക്ഷ സർക്കാർ ഏർപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി സൽമാൻ ബുള്ളറ്റ് പ്രൂഫ് കാർ സ്വന്തമാക്കുകയും പിന്നാലെ തോക്ക് ലൈസൻസ് നേടുകയും ചെയ്തു.

Story Highlights; Maharashtra government upgrades Salman Khan's security to Y+ and Akshay kumar's x category

Next Story