Top

സസ്പെൻസ് ത്രില്ലറുമായി മാധവൻ; 'ധോക്ക: റൗണ്ട് ദി കോര്‍ണര്‍' ടീസർ

ചിത്രം ഈ വർഷം സെപ്റ്റംബർ 23ന് റിലീസ് ചെയ്യും.

28 July 2022 9:02 AM GMT
ഫിൽമി റിപ്പോർട്ടർ

സസ്പെൻസ് ത്രില്ലറുമായി മാധവൻ; ധോക്ക: റൗണ്ട് ദി കോര്‍ണര്‍ ടീസർ
X

'റോക്കട്രി'യ്ക്ക് ശേഷം മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ധോക്ക: റൗണ്ട് ദി കോര്‍ണര്‍'. സസ്പെൻസിന് പ്രാധാന്യം നൽകുന്ന സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടി സീരീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്.

മാധവനൊപ്പം ഖുഷാലി കുമാർ, ദർശൻ കുമാർ, അപർശക്തി ഖുറാന എന്നിവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുക്കി ഗുലാത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. ചിത്രം ഈ വർഷം സെപ്റ്റംബർ 23ന് റിലീസ് ചെയ്യും.


അതേസമയം 'റോക്കട്രി: ദി നമ്പി എഫക്റ്റ്' ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ്ങ് ആരംഭിച്ചു. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന സിനിമയ്ക്ക് തിയേറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

story highlights:madhavan new movie dhokka teaser released

Next Story