Top

'ഞങ്ങള്‍ ഒരേ സമയം യാത്ര തുടങ്ങിവരാണ്, അവനിപ്പോഴും ഗ്രീക്ക് ദേവനെപ്പോലെ'; ഹൃത്വിക്കിനെക്കുറിച്ച് മാധവന്‍

വിക്രം വേദയുടെ ഹിന്ദി റീമേക്കിലെ ഹൃത്വിക്കിന്റെ ഫസ്റ്റ്‌ലുക്കിനെക്കുറിച്ചുള്ള അഭിപ്രായവുമായി മാധവന്‍ നേരത്തെ എത്തിയിരുന്നു

17 Jan 2022 4:39 AM GMT
ഫിൽമി റിപ്പോർട്ടർ

ഞങ്ങള്‍ ഒരേ സമയം യാത്ര തുടങ്ങിവരാണ്, അവനിപ്പോഴും ഗ്രീക്ക് ദേവനെപ്പോലെ; ഹൃത്വിക്കിനെക്കുറിച്ച് മാധവന്‍
X

സൗന്ദര്യത്തിന്റെയും ബോഡി ഫിറ്റ്‌നെസിന്റെയും കാര്യത്തില്‍ ബോളിവുഡില്‍ മുന്നനിര താരമാണ് ഹൃത്വിക് റോഷന്‍. താരത്തെപ്പോലെ തനിക്കും ശരീരം ഫിറ്റാവണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം മാധവന്‍. കത്രീന കൈഫിനൊപ്പം അഭിനയിക്കാന്‍ അവനെപ്പോലെ ഫിറ്റ് ആകണമെന്ന് ആഗ്രഹിക്കുന്നുവെന്നും മാധവന്‍ പറഞ്ഞു.

തങ്ങള്‍ രണ്ടുപേരും ഒരേ സമയം യാത്ര തുടങ്ങിയവാരാണ്. അവന്‍ ഇപ്പോഴും ഗ്രീക്ക് ദൈവത്തെപ്പോലെ കാണപ്പെടുന്നു. കൂടാതെ അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈസിന് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ തരത്തില്‍ അഭിനയിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

വിക്രം വേദയുടെ ഹിന്ദി റീമേക്കിലെ ഹൃത്വിക്കിന്റെ ഫസ്റ്റ്‌ലുക്കിനെക്കുറിച്ചുള്ള അഭിപ്രായവുമായി മാധവന്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോള്‍ ഞാന്‍ കാണാന്‍ ആഗ്രിക്കുന്ന ഒരു വേദയാണ്. കൊള്ളാം സഹോദരാ എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്.

തമിഴ് ചിത്രമായ വിക്രം വേദയില്‍ പ്രധാന വേഷങ്ങളിലെത്തിയത് ആര്‍ മാധവനും വിജയ് സേതുപതിയുമായിരുന്നു. തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ഹൃത്വിക് റോഷന്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കും.

Next Story