ആഡംബര കാർ, വീട്, ബിസിനെസ്സ്; ആലിയ-രൺബീർ ദമ്പതികളുടെ ആസ്തി 800 കോടിയിലേറെ
ആലിയ ഭട്ടിന് മാത്രം 517 കോടിയുടെ ആസ്തിയാണ് ഉള്ളത്
19 April 2022 4:54 PM GMT
ഫിൽമി റിപ്പോർട്ടർ

ദീപിക- റൺബീര്‍, വിരാട് കോഹ്ലി- അനുഷ്ക ശര്‍മ, കത്രീന കൈഫ്- വിക്കി കൗശൽ എന്നിങ്ങനെ തുടങ്ങി ഇപ്പോൾ എത്തി നിൽക്കുന്ന ആലിയ-രൺബീർ വരെ ബോളിവുഡ് ആരാധകരുടെ സൂപ്പർ താരജോഡികളാണ്. ഇന്ത്യൻ സിനിമ ലോകത്തും ആരാധകരുടെ ഇടയിലും ആഘോഷമായാണ് താരങ്ങളുടെ വിവാഹം അരങ്ങേറിയത്. എന്നാൽ ഇപ്പോൾ ആലിയ-രൺബീർ വിവാഹത്തിന് ശേഷം ഇരുവരുടെയും ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്ത് വരികയാണ്. പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആസ്തി ഉള്ള താരജോഡികളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും. രൺവീർ-ദീപിക താരദാമ്പതിമാരുടെ ആസ്തിയെക്കാൾ കൂടുതലാണ് ഇത്.
ആഡംബര കാറുകൾ, വസ്തു, ആഡംബര ഉത്പന്നങ്ങൾ എന്നിവയെല്ലാം കൂടി 839 കോടി രൂപയാണ് ഇരുവരുടെയും ആസ്തിയായി കണക്കു കൂട്ടിയിരിക്കുന്നത്. ഇതിൽ ആലിയ ഭട്ടിന് മാത്രം 517 കോടിയുടെ ആസ്തിആലിയ ഭട്ടിന് മാത്രം 517 കോടിയുടെ ആസ്തിയും റൺബീര്‍ കപൂറിന് 330 കോടിയുമാണ് ഉള്ളത്. രൺബീർ കപൂറിന്റെ ആസ്തിയേക്കാൾ കൂടുതൽ ആണ് ആലിയ ഭട്ടിന്റേത്.
ഫെബ്രുവരിയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ബോളിവുഡിലെ 10 സമ്പന്ന താരജോഡികളുടെ പട്ടികയിൽ ആദ്യ സ്ഥാനം കൈവരിച്ചിരുന്നത് ഷാരൂഖ് ഖാനും ഗൗരി ഖാനും ആണ്. 7304 കോടിയാണ് ഇരുവരുടെയും ആസ്തി. രണ്ടാം സ്ഥാനത്ത് ആദിത്യ ചോപ്രയും റാണി മുക്കർജിയുമാണ്. ഇരുവർക്കും 6762 കോടിയുടെ അസ്ഥിയാണ് ഉള്ളത്. സോനം കപൂർ-ആനന്ദ് അഹൂജ ദമ്പതികൾക്ക് 4934 കൊടിയും, അക്ഷയ് കുമാർ-ട്വിങ്കിൾ ഖന്ന ദമ്പതികൾക്ക് 3195 കോടി രൂപയുടെ ആസ്തിയുമാണ് ഉള്ളത്.
അമിതാഭ് ബച്ചൻ-ജയ ബച്ചൻ 2994 കോടി, വിരാട് കോഹ്ലി-അനുഷ്ക ശർമ്മ 1337 കോടി, കരീന കപൂർ-സെയ്ഫ് അലി ഖാൻ 1114 കോടി, അഭിഷേക് ബച്ചൻ- ഐശ്വര്യ റായ് 966 കോടി, ആലിയ ഭട്ട്-രൺബീർ കബൂർ 839 കോടി, ദീപിക പദുകോൺ-രൺവീർ സിംഗ് 445 കോടി, അജയ് ദേവ്ഗൺ-കജോൾ 341 കോടി എന്നിങ്ങനെയാണ് കണക്കുകൾ.
StoryHighlights: Luxury car, home, business; Alia-Ranbir have assets worth over Rs 800 crore