'ലസ്റ്റ് സ്റ്റോറീസ്' സീസണ്2 ഒരുങ്ങുന്നു
2018ലാണ് ലസ്റ്റ് സ്റ്റോറീസിന്റെ ആദ്യ സീസണ് റിലീസ് ചെയ്തത്
29 Jan 2022 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

നെറ്റ്ഫ്ളിക്സ് ആന്തോളജിയായ 'ലസ്റ്റ് സ്റ്റോറീസി'ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 2021 നവംമ്പര്‍ മുതല്‍ നിര്‍മ്മാതാക്കള്‍ ആന്തോളജിയുടെ രണ്ടാം സീസണിന് വേണ്ടിയുള്ള ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ആര്. ബാല്‍ക്കി, ശ്രീറാം രാഘവന്, അമിത് ഷര്‍മ്മ എന്നിവരാണ് നിലവില്‍ ആന്തോളജിയുടെ ഭാഗമായ സംവിധായകര്‍ എന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാം സംവിധായകനുള്ള അന്വേഷണത്തിലാണ് നിര്‍മ്മാതാക്കളെന്നും റിപ്പോര്‍ട്ടുണ്ട്.
അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്ക്രിപ്റ്റ് പൂര്‍ത്തിയായതിന് ശേഷമാണ് ഇതേക്കുറിച്ച് തീരുമാനമുണ്ടാകൂ. നടി കൊങ്കണ സെന്‍ ഷര്‍മ്മ ആന്തോളജിയുടെ ഭാഗമാകുമെന്ന് സൂചനയുണ്ട്. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവില്‍ തീരുമാനമായത്.
2018ലാണ് ലസ്റ്റ് സ്റ്റോറീസിന്റെ ആദ്യ സീസണ് റിലീസ് ചെയ്തത്. സ്ത്രീ ലൈംഗികതയേയും ആസക്തികളെയും കുറിച്ച് സംസാരിക്കുന്ന ചിത്രം നാല് ഭാഗങ്ങളുള്ള ആന്തോളജിയായാണ് പുറത്തിറങ്ങിയത്. കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി, സോയ അക്തര്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാധിക ആപ്തേ, മനിഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.